Thursday, March 12, 2026 Last Updated 22 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.57 AM

സ്‌റ്റാമ്പുകളുടെ വിസ്‌മയമൊരുക്കി കെരാപെക്‌സ് 2026

കൊച്ചി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള പെനി ബ്ലാക്ക്‌ ഉള്‍പ്പെടെ തപാല്‍ സ്‌റ്റാമ്പുകളുടെ വിസ്‌മയമൊരുക്കുകയാണ്‌ കേരള പോസ്‌റ്റല്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത്‌ സംസ്‌ഥാനതല ഫിലാറ്റിക്‌ പ്രദര്‍ശനമായ 'കെരാപെക്‌സ് 2026'. 20ന്‌ എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ നാലുകോടി വിലമതിക്കുന്ന പെനി ബ്ലാക്ക്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌ പുറത്തിറക്കിയ മഹാത്മാഗാന്ധി സ്‌റ്റാമ്പ്‌ എന്നിവയാണ്‌ ഏറ്റവും വിലമതിക്കുന്ന സ്‌റ്റാമ്പുകള്‍. കൂടാതെ പഴയതും പുതിയതുമായ ആയിരക്കണക്കിന്‌ സ്‌റ്റാമ്പുകളുടെ ശേഖരമാണ്‌
ഒരുക്കിയിരിക്കുന്നത്‌. ഗാന്ധി സ്‌റ്റാമ്പുകളുടെ വന്‍ശേരമാണ്‌ ഇവിടെയുള്ളത്‌. ഉപ്പ്‌ സത്യാഗ്രഹം, ക്വിറ്റ്‌ ഇന്ത്യ പ്രസ്‌ഥാനം തുടങ്ങി ചരിത്രപ്രാധാന്യമുളള നിരവധി ഗാന്ധി സ്‌റ്റാമ്പുകളുടെ അപൂര്‍വ ശേഖരം പ്രദര്‍ശനത്തില്‍ ശ്രദ്ദേയമായി. ഫിലാറ്റിക്‌ പ്രദര്‍ശനവേളയില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊന്നാണ്‌ എറര്‍ സ്‌റ്റാമ്പുകള്‍. പേരുകളില്‍ തുടങ്ങി പതാകകളിലെ നിറം, ഘടനയിലെ മാറ്റം, സ്‌പ്പോര്‍ട്ട്‌സ്, വ്യോമയാനം എന്നിങ്ങിനെ ഒരു നീണ്ട നിരതന്നെ എറര്‍ സ്‌റ്റാമ്പുകള്‍ക്കുണ്ട്‌്. അപൂര്‍വ സ്‌റ്റാമ്പുകളുടെ വലിയ ശേഖരമൊരിക്കിയിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ 455 ഫ്രെയിമുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രദര്‍ശനം നാളെ സമാപിക്കും.

Ads by Google
Advertisement
Thursday 22 Jan 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW