Wednesday, March 11, 2026 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.56 AM

തിരുവല്ല റെയില്‍വേ സ്‌റ്റേഷനും അമൃത്‌ ഭാരത്‌ പദ്ധതിയില്‍

uploads/news/2026/01/822052/2.jpg

തിരുവല്ല: അമൃത്‌ ഭാരത്‌ സേ്‌റ്റഷന്‍ പദ്ധതിയുടെ ഭാഗമായി 12.41 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ മുഖച്‌ഛായ മാറ്റുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ആന്റോ ആന്റണി എം.പി. അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനാണ്‌ തിരുവല്ല . ശബരിമല തീര്‍ത്ഥാടനം, മാരാമണ്‍ കണ്‍വെന്‍ഷന്‍, ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ തുടങ്ങിയ ദേശീയ- അന്തര്‍ദേശീയ പ്രാധാന്യമുള്ള മത-സാമൂഹിക പരിപാടികളുമായി ബന്ധപ്പെട്ട്‌ പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരും യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണിത്‌.
തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ സമഗ്ര നവീകരണം സാധ്യമാക്കുന്നതിനായി നിരവധി തവണ കേന്ദ്രറെയില്‍വേ മന്ത്രിയുമായി നേരിട്ട്‌ കണ്ട്‌ ചര്‍ച്ചകള്‍ നടത്തുകയും, നിരവധി കത്തുകള്‍ നല്‍കുകയും ചെയ്‌തിരുന്നു.
നിരന്തരമായ ഇടപെടലുകളുടെയും പിന്തുടര്‍ച്ചയുടെയും ഫലമായാണ്‌ അമൃത്‌ ഭാരത്‌ സേ്‌റ്റഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചതെന്നും റെയില്‍വേ സേ്‌റ്റഷന്‍ സന്ദര്‍ശിച്ച ശേഷം എം.പി. വ്യക്‌തമാക്കി.
തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാന കവാടത്തിന്റെ നിര്‍മ്മാണം, എന്‍ട്രന്‍സ്‌ പോര്‍ച്ച്‌, എന്‍ട്രന്‍സ്‌ ആര്‍ച്ച്‌, ഫുട്‌ ഓവര്‍ ബ്രിഡ്‌ജ്, വിശ്രമസ്‌ഥലങ്ങളുടേയും കാത്തിരിപ്പുസ്‌ഥലങ്ങളുടെയും വിസ്‌തൃതി വര്‍ധിപ്പിക്കല്‍, സേ്‌റ്റഷനിലെത്തുന്ന വാഹനങ്ങള്‍ സുഗമമായി പ്രവേശിക്കാനും പുറത്ത്‌ പോകാനും പാര്‍ക്ക്‌ ചെയ്യാനും വേണ്ട സൗകര്യങ്ങള്‍, ലാന്‍ഡ്‌സ്കേപ്പിംഗ്‌, പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പ്ലാറ്റ്‌ഫോമുകളിലെ മേല്‍ക്കൂരകള്‍ പൂര്‍ണമായും റൂഫിംഗ്‌ ചെയ്യല്‍, റെയില്‍വേ ടിക്കറ്റ്‌ ബുക്കിംഗ്‌ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം, വലിയ ഇലക്രേ്‌ടാണിക്‌ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്‌ഥാപിക്കല്‍, സ്‌റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും മതിയായ വെളിച്ചം ഉറപ്പാക്കല്‍, പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റത്തിന്റെ നവീകരണം, ബെഞ്ചുകള്‍, വാഷ്‌ ബേസിനുകള്‍, ഡസ്‌റ്റ് ബിന്നുകള്‍, സെറിമോണിയല്‍ ഫ്‌ളാഗ്‌, ഇലക്ര്‌ടിഫിക്കേഷന്‍, ഫര്‍ണിച്ചറുകള്‍, സിഗ്നല്‍ ആന്‍ഡ്‌ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്നത്‌.
ഫെബ്രുവരി മാസത്തില്‍ നവീകരിച്ച സ്‌റ്റേഷന്റെ ഉദ്‌ഘാടനം നടക്കുമെന്നും എം. പി പറഞ്ഞു.

Ads by Google
Advertisement
Thursday 22 Jan 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW