Friday, March 13, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.55 AM

അടൂര്‍ പിടിക്കാന്‍ കരുത്തനെ ഇറക്കാന്‍ യു.ഡി.എഫ്‌.

അടൂര്‍: നിയമസഭാ തെഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിനില്‍ക്കെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികളായി ഇടം പിടിക്കാന്‍ സാധ്യതയുള്ളതായി പറഞ്ഞുകേള്‍ക്കുന്നത്‌ നിരവധി പേരുകള്‍.അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാക രന്‍, മുന്‍ എം.പി രമ്യാ ഹരി ദാസ്‌, ജില്ലാ പഞ്ചായത്ത്‌ മുന്‍ അംഗം അജോമോന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെകട്ടറി അനന്തു ബാലന്‍ എന്നിവരുടെ പേരുകളാണ്‌ പറഞ്ഞ്‌ കേള്‍ക്കുന്നത്‌.
കോങ്ങാട്‌ സീറ്റ്‌ മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ്‌ ഏറ്റെടുത്താല്‍ രമ്യാ ഹരിദാസ്‌ അവിടെ മത്സരിക്കാന്‍ സാധ്യത ഉണ്ട്‌.തിരുവനന്തപുരം ചിറയന്‍കീഴ്‌ സീറ്റിലും ഇവരുടെ പേര്‌ പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌.നഗരസഭയില്‍ മികച്ച ഭരണം കാ ഴ്‌ച്ചവയ്‌ക്കാനായതിന്റെ റിക്കോഡുമായാണ്‌ ബാബു ദിവാകരന്‍ രംഗത്തുള്ളത്‌. നഗരഹൃദയത്തിലെ സജീവ സാന്നിധ്യം കൂടിയായാണ്‌ ഇദ്ദേഹം.
സ്‌ഥാനാര്‍ത്ഥികളെ സംബന്ധിച്ചും വിജയസാധ്യതകളെ സംബ ന്ധിച്ചും എ.ഐ.സി.സി .സര്‍വേ നടത്തിയിരുന്നു. ഈ സര്‍വ്വെ റിപ്പോര്‍ട്ടും കെ.പി.സി.സി. തെരഞ്ഞെടുപ്പ്‌ സമതിയുടെ തീരുമാനവും സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്‌.നേരത്തെ മണ്ഡലത്തില്‍ മത്സരിച്ചിരുന്ന മുന്‍ മന്ത്രി പന്തളം സുധാകന്റെ പേരും പട്ടികയില്‍ ഇടംപിടിച്ചേക്കും.
എല്‍.ഡി.എഫിന്റെ കൈ വശമായിരുന്ന അടൂര്‍ മണ്ഡലം 1991ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനിലൂടെ യു.ഡി.എഫ്‌പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ 20 വര്‍ഷം യു.ഡി.എഫ്‌ സീറ്റ്‌ നിലനിര്‍ത്തി.തുടര്‍ന്ന്‌ മണ്ഡല വിഭജനം വരികയും സംവരണ മണ്ഡലമാകുകയും ചെയ്‌തു.തുടര്‍ന്ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ 2011ല്‍ എല്‍.ഡി.എ ഫിലെ ചിറ്റയം ഗോപകുമാര്‍ മൂന്ന്‌ തവണയും വിജയക്കൊടി പാറിച്ചു.എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എ ഫിലെ എം.ജി കണ്ണന്‍ ശക്‌ത മായ പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW