Wednesday, March 11, 2026 Last Updated 31 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.55 AM

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ നാളെമുതല്‍

പത്തനംതിട്ട: 109-ാംമത്‌ മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 23 മുതല്‍ 29 വരെ സെന്റ്‌ സ്‌റ്റീഫന്‍സ്‌ കത്തീഡ്രല്‍ മൈതാനിയില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന്‌ രാവിലെ 10 ന്‌ നടക്കുന്ന ഒരുക്ക ധ്യാനത്തിന്‌ കൊല്ലം ഭദ്രാസന സഞ്ചാര സുവിശേഷ സംഘം നേതൃത്വം നല്‍കും. 24 ന്‌ രാവിലെ 7 ന്‌ ആമോസ്‌ സംഗമത്തില്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത കുര്‍ബാന അര്‍പ്പിക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും മദ്‌ബഹ ശുശ്രൂഷകര്‍ പങ്കെടുക്കും.
10 ന്‌ സുവിശേഷ സംഘം, പ്രാര്‍ത്ഥനയോഗം, ഐനാംസ്‌ എന്നിവയുടെ സംയുക്‌ത സമ്മേളനം. വൈകിട്ട്‌ 5.45 ന്‌ സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന്‌ യുവജന സമ്മേളനത്തില്‍ ഫാ. ജീസണ്‍ പോള്‍ വേങ്ങശ്ശേരി ക്ലാസ്‌ നയിക്കും.
25ന്‌ രാവിലെ 6.45 ന്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാ പ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന. തുടര്‍ന്ന്‌ കണ്‍വന്‍ഷന്റെ ഉദ്‌ഘാടനം ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാ പ്പോലീത്താ നിര്‍വഹിക്കും.
11 ന്‌ സണ്‍ഡേസ്‌കൂള്‍ ബാലിക ബാലസംഗമം . വൈകിട്ട്‌ 3 ന്‌ തുമ്പമണ്‍ ഭദ്രാസന രൂപീകരണത്തിന്റെ 150-ാം വാര്‍ഷികത്തോടും ഭദ്രാസന ദിനത്തോടും അനുബന്ധിച്ച്‌ ഭദ്രാസനത്തിലെ മുഴുവന്‍ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ റാലി കത്തീഡ്രല്‍നിന്നും ആരംഭിച്ച്‌ പത്തനംതിട്ട ടൗണ്‍ ചുറ്റി കണ്‍വന്‍ഷന്‍ നഗറില്‍ സമാപിക്കും. 26 ന്‌ രാവിലെ 10 ന്‌ വനിതാ സംഗമം മര്‍ത്തമറിയം വനിതാ സമാജം അഖില മലങ്കര പ്രസിഡന്റ്‌ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.വൈകിട്ട്‌ 6 ന്‌ വചനശുശ്രൂഷ . കണ്‍വന്‍ഷന്റെ പ്രധാന ദിവസമായ 27 ന്‌ നടുനോമ്പ്‌ ദിവസം രാവിലെ 9. 30ന്‌ സുവിശേഷ
സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യുസ്‌ തൃതിയന്‍ കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ഡോ. തിമോത്തി തോമസ്‌ വചന ശുശ്രൂഷ നിര്‍വഹിക്കും. ഉച്ചയ്‌ക്ക് ശേഷം സുവിശേഷ സമ്മേളനത്തില്‍ കുറിയാക്കോസ്‌ മാര്‍ ക്ലിമീസ്‌ വലിയ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും . 28 ന്‌ രാവിലെ ധ്യാനം, വൈകിട്ട്‌ 6 .30ന്‌ നടക്കുന്ന കുടുംബ സംഗമത്തില്‍ ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ വചന ശുശ്രൂഷ നടത്തും.
ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും. 29 ന്‌ രാവിലെ 6. 30ന്‌ കുര്‍ബാനയോടുകൂടി മൂന്ന്‌ നോമ്പ്‌ ആചരണവും കണ്‍വന്‍ഷനും സമാപിക്കും.വാര്‍ത്ത സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ ഫാ. ബിജു മാത്യു, വൈസ്‌ പ്രസിഡന്റ്‌ ഫാ. ലിന്റോ തോമസ്‌, ജനറല്‍ കണ്‍വീനര്‍ എബ്രഹാം ജോര്‍ജ്‌, ജോ. ജനറല്‍ കണ്‍വീനര്‍ സി.ഡി. റോയി, പ്രോഗ്രാം കണ്‍വീനര്‍ ടി.ജെ ചെറിയാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി എബ്രഹാം, എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 22 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW