-->
കൂടല്‍: അയല്‍വാസികള്‍ സി.സി.ക്യാമറ സ്‌ഥാപിച്ചതിന്റെ വിരോധത്തില്‍ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയിലായി. കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) ആണ് അറസ്‌റ്റിലായത്.
കഴിഞ്ഞ എട്ടിന് ഉച്ചയ്‌ക്ക് അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്‌ത്തിയ ശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തടസ്സം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏല്‌പിക്കുകയുമായിരുന്നു.
പിന്നീട് ഒളിവില്‍പ്പോയ പ്രതിയെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കൂടല്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ സി.എല്‍. സുധീറിന്റെ നേതൃത്വത്തില്‍ സബ്‌ഇന്‍സ്‌പെക്‌ടര്‍ ബിജുമോന്‍, എസ്.സി.പി.ഒ മാരായ ഹരികൃഷ്‌ണന്‍, ഹരിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
അറസ്‌റ്റിലായ പ്രതിക്കെതിരെ കൂടല്‍, അടൂര്‍, ഏനാത്ത്,പുനലൂര്‍,പത്തനാപുരം കൊല്ലം റെയില്‍വേ പോലീസ് തുടങ്ങി വിവിധ സേ്‌റ്റഷനുകളിലായി മോഷണം, കവര്‍ച്ച, അടിപിടിക്കേസ്, കഞ്ചാവ് വില്‌പന തുടങ്ങി നിരവധി കേസുകളുണ്ട്.
കാപ്പനിയമപ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 6 മാസം തടവ് ശിക്ഷ പൂര്‍ത്തീകരിച്ചു് പുറത്തിറങ്ങിയ പ്രതി തുടര്‍ന്നും കുറ്റകൃത്യത്തിലേര്‍പ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.