-->
കോന്നി: പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തില്‍ ഓ. പി ബ്ലോക്ക്, ഫാര്‍മസി, ലാബ്, ഡോക്‌ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂം , നേഴ്‌സസ് സ്‌റ്റേഷന്‍, രോഗികളുടെ കാത്തിരിപ്പ് ഏരിയ, ഓഫീസ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെ ടുത്തിയിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ആണ് പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സി.