Friday, March 13, 2026 Last Updated 23 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.55 AM

പള്ളിക്കലിലെ കുടിവെള്ളക്ഷാമം: പദ്ധതിയുമായി ജലസഭ

അടൂര്‍: വേനല്‍ക്കാല കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മുന്‍കരുതല്‍ ഏകോപനത്തിനായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ജലസഭ ശ്രദ്ധേയമായി.
ജനപ്രതിനിധികളും, വാട്ടര്‍ അതോറിറ്റി, കെ.ഐ പി, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത്‌ വകുപ്പ്‌, ഗ്രൗണ്ട്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍, തുടങ്ങി വിവിധ വകുപ്പ്‌ തല ഉദ്യോഗസ്‌ഥരും പൊതു പ്രവര്‍ത്തകരും പങ്കെടുത്ത ജലസഭ ജില്ലാ കലക്‌ടര്‍ എസ.്‌ പ്രേം കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലയില്‍ ആദ്യമായി കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇത്തരത്തിലുള്ള ജലസഭ വിളിച്ചുചേര്‍ത്ത പഞ്ചായത്ത്‌ ഭരണസമിതിയെ കലക്‌ടര്‍ അഭിനന്ദിച്ചു. 7 വര്‍ഷമായി
പൊതുമരാമത്ത്‌- വാട്ടര്‍ അതോറിറ്റി തര്‍ക്കത്തെ തുടര്‍ന്ന്‌ കുടിവെള്ളം മുടങ്ങിയ പഴകുളം ആനയടി റോഡിലെ പൈപ്പ്‌ലൈനില്‍ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു വെള്ളമെത്തിക്കാമെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ജലസഭയ്‌ക്ക് ഉറപ്പ്‌ നല്‍കി.
ആറാട്ട്‌ ചിറകുടിവെള്ള പദ്ധതി ഉടന്‍കമ്മിഷന്‍ ചെയ്യും.ഗ്രൗണ്ട്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കേടായി കിടക്കുന്ന കുഴല്‍ കിണറുകള്‍ മെയിന്റ്‌നന്‍സ്‌ ചെയ്യുമെന്നും അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികള്‍ പുനരാരംഭിക്കുന്നതിന്‌ സാങ്കേതിക തകരാറുകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.
തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ചിലവ്‌ പഞ്ചായത്ത്‌ വഹിക്കും .ചെറുകുളങ്ങള്‍, തോടുകള്‍, നീര്‍ചാലുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്‌ പ്രത്യേകം ഫണ്ട്‌ വകയിരുത്തും, പള്ളിക്കലാറ്റിലും, തോട്ടുവാ തോട്ടിലും താല്‍കാലിക തടയണകള്‍
നിര്‍മ്മിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയറെ ചുമതലപ്പെടുത്തി.
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ 106 - കോടി രൂപ അനുവദിച്ചതില്‍ 4.35 കോടി രൂപ മാത്രമാണ്‌ ചിലവഴിച്ചതെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പദ്ധതി എത്രയും വേഗം പൂര്‍ത്തികരിക്കുന്നതിന്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട്‌ ജലസഭ അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറായും, ജനപ്രതിനിധികളും, ഉദ്യോഗസ്‌ഥരും അംഗങ്ങളായി പഞ്ചായത്ത്‌ തല സമിതിയും രൂപീകരിച്ചു. വാര്‍ഡ്‌
മെമ്പര്‍മാര്‍ ചെയര്‍മാനായി വാര്‍ഡ്‌ തല സമിതികള്‍ ഉടന്‍ രൂപീകരിക്കും.ഒരു വര്‍ഷം കൊണ്ട്‌ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന്‌ സമ്പൂര്‍ണ്ണ പരിഹാരമാണ്‌ ലക്ഷ്യമിടുന്നത്‌. പ്രസിഡന്റ്‌ സി. ആര്‍ ദിന്‍ രാജ്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഗീതാ ദേവി, ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.പി. സന്തോഷ്‌, വികസ കാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എ.ടി രാധാകൃഷ്‌ണന്‍,
ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ എസ.സുബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷാജി വര്‍ഗീസ്‌, സുനില്‍ പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 22 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW