-->
പത്തനംതിട്ട: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌റ്റ് ജനറല്‍ കണ്‍വന്‍ഷന്‍ 26 മുതല്‍ ഫെബ്രുവരി ഒന്നുവരെ പറന്തല്‍ അസംബ്ലിസ് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തില്‍ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌റ്റ് സൂപ്രണ്ട് റവ.ടി. ജെ. സാമുവേല്‍ ഉദ്‌ഘാടനം ചെയ്യും.
പകല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതല്‍ 9 വരെ പൊതു യോഗങ്ങളും നടക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകല്‍ ശുശ്രൂഷകന്‍മാര്‍ക്കുള്ള സെമിനാറുകള്‍ .ബുധനാഴ്‌ച രാവിലെ 9 ന് മിനിസേ്‌റ്റഴ്‌സ് സെമിനാറില്‍ ഡോ.ഐസക് ചെറിയാന്‍ സന്ദേശം നല്‌കും.
28 ന് രാവിലെ 11 ന്? പുതിയ ഓഫീസ് കോംപ്ലക്‌സിന്‍റെ ഉദ്‌ഘാടനം നടക്കും.കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ബഥേല്‍ ബൈബിള്‍ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനം , മിഷന്‍ സമ്മേളനം നോര്‍ത്തിന്ത്യാ മിനിസ്‌ട്രി സമ്മേളനം എന്നിവയും ഉണ്ടാകും.31 ന് രാവിലെ 9 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉച്ചയ്‌ക്ക് 2 ന് യുവജന വിഭാഗം വാര്‍ഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 1ന് രാവിലെ 9 ന് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക് കൗണ്‍സില്‍. ഈ ജില്ലകളില്‍ നിന്നുമായി വിശ്വാസികള്‍ ജനറല്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പാസ്‌റ്റര്‍ തോമസ് ഫിലിപ്പ്, ഷാജന്‍ ജോണ്‍ ഇടയ്‌ക്കാട്, ബ്രദര്‍ ജോണ്‍സന്‍ ജോയി , ബിജു തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.