Wednesday, March 11, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.55 AM

ഭാഗവത ദീപ്‌തിയിലേക്കു മള്ളിയൂര്‍ ഉണര്‍ന്നു

uploads/news/2026/01/822044/2.jpg

കോട്ടയം : പതിനെണ്ണായിരം ശ്ലോകങ്ങളുടെ പാരായണ പുണ്യവുമായി ഭാഗവത ദീപ്‌തിയിലേക്കു മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ഉണര്‍ന്നു. ഭാഗവതാമൃത സത്രത്തിന്‌ ആചാര്യ സംഗമത്തില്‍ തിരിതെളിഞ്ഞു. ഭാഗവത ഹംസത്തിന്റെ 105 - ാം ജയന്തിയോടനുബന്ധി ച്ചുള്ള മഹാസത്രത്തിനു വേദപണ്‌സിതരും ഭാഗവത ആചാര്യന്മാരും മന്ത്രോച്ചാരണത്തോടെയാണു തുടക്കമായത്‌. മുഖ്യയജ്‌ഞാചാര്യന്‍ ി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മഹാഗണപതി പൂജയും തുടര്‍ന്നു പുഷ്‌പാര്‍ച്ചനയും നടന്നു. 60-ലധികം ഭാഗവത പണ്ഡിതരും ആചാര്യന്മാരുമാണു സത്രത്തില്‍ പങ്കെടുക്കുനനത്‌. ഭാഗവതോത്സവവും ജയന്തി സംഗീതോത്സവവും ഫെബ്രുവരി രണ്ടിനു ജയന്തി ദിനത്തില്‍ സമാപിക്കും. സമാപന ദിനത്തില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനംഭാരതി അനുഗ്രഹപ്രഭാഷണം നടത്തും.
പുരാണ പ്രഭാഷണ രംഗത്തെ നവതരംഗമായ വിനയ്‌ വാരണാസി ഇന്നു മള്ളിയൂരില്‍ എത്തും. രാവിലെ 11നാണു വിനയ്‌ വാരണാസിയുടെ പ്രഭാഷണം. വൈകിട്ട്‌ നാലിന്‌ ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, അഞ്ചിന്‌ ആത്മജവര്‍മ, ആറിന്‌ ടി.ആര്‍. രാമനാഥന്‍. നാളെ 9.30-ന്‌ കാടാമ്പുഴ അപ്പുവാര്യര്‍, 10.30-ന്‌ മോചിതമോക്ഷ, നാലിനു വട്ടപ്പറമ്പ്‌ ഉണ്ണിക്കൃഷ്‌ണന്‍നമ്പൂതിരി, അഞ്ചിന്‌ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, ആറിന്‌ പുത്തില്ലം മധു നാരായണന്‍നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തും.
വൈകിട്ട്‌ 7.30ന്‌ കുച്ചിപ്പുടി: ഡോ. കൃഷ്‌ണകുമാറിന്റെ ശിഷ്യര്‍,ഹൈദരാബാദ്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW