-->
പുതുപ്പള്ളി: പതിറ്റാണ്ടുകള്‍ക്കിടയിലെ ആദ്യ സംഭവം, പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സിലെ മോഷണത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ താമസക്കാര്‍.
റബര്‍ ഗവേഷണകേന്ദ്രത്തോട് ചേര്‍ന്നു വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന 108 ക്വാര്‍ട്ടേഴ്‌സുകളാണുള്ളത്. ഇവയില്‍, സ്‌ഥിരമായി താമസമില്ലാത്തതുമായ ക്വാര്‍ട്ടേഴ്‌സുകളുമുണ്ട്.
നാലു പതിറ്റാണ്ടിലേറെയായി ഇവിടെ താമസിക്കുന്ന പലര്‍ക്കും ഇത് ആദ്യത്തെ സംഭവമാണ്, സ്വന്തം വീടിനെക്കാള്‍ സംരക്ഷണം ഇവിടെയുണ്ടായിരുന്നു. മുന്‍പൊക്കെ, വീടിന്റെ വാതില്‍ പോലും പൂട്ടാതെ, പുറത്തിറങ്ങുന്നതിനുള്ള സംരക്ഷണ ഉറപ്പുണ്ടായിരുന്നെന്നു ക്വാര്‍ട്ടേഴ്‌സ് താമസക്കാര്‍ പറയുന്നു.
അന്യജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് ഇവിടെ താമസിക്കുന്നത്. ചുറ്റുമതില്‍, സെക്യൂരിറ്റി അടക്കം സംവിധാനങ്ങളുള്ള ഇവിടം സുരക്ഷിതമാണെന്നായിരുന്നു താമസക്കാര്‍ കരുതിയിരുന്നത്. ഇന്നലെ മോഷണം നടന്ന രണ്ട് വീടുകളിലെ ഡോ. രേഖയുടെ മകന്റെയും മറ്റൊരു മോഷണം നടന്ന വീട്ടിലെ ജോയിയുടെ മകളുടെയും വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണു നടന്നത്.
ഇരുവരുടെയും സ്വര്‍ണവും ക്വാര്‍ട്ടേഴ്‌സിലാണു സൂക്ഷിച്ചിരുന്നത്. ഗവേഷണ കേന്ദ്രത്തിന് സമീപത്ത് മാത്രമാണു നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചിരിക്കുന്നത്. അതേസമയം, ചുറ്റുമതില്‍ ഉണ്ടെങ്കിലും കോമ്പൗണ്ടിലേക്കു കടക്കാവുന്ന നിലയില്‍ ഉയരം കുറഞ്ഞ ചുറ്റുമതിലുകളാണ് ഉള്ളതെന്നു താമസക്കാരും പറയുന്നു.