-->
ആലക്കോട്: ഇഞ്ചിയാനി പാറമടയില്‍നിന്ന് ലോഡ് കയറ്റിപ്പോയ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡില്‍ നിന്ന് അടി വാരത്തേയ്‌ക്ക് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല.
ചൊവ്വാഴ്‌ച വെളുപ്പിനാണ് അപകടം. ഇഞ്ചിയാനിയില്‍ നിന്നും ആലക്കോട് ഭാഗത്തേക്ക് പോയതായിരുന്നു ലോറി. ആളപായം ഒന്നും ഉണ്ടായില്ല.
ഭാര ലോറികള്‍ കൂടുതലായിട്ട് ഓടുന്നത് മൂലം നാട്ടുകാര്‍ക്ക് പൊടിശല്യവും വീതികുറഞ്ഞ റോഡിലൂടെ അരികുചേര്‍ന്നു നടക്കാനോ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അരിക് നല്‍കാനും കഴിയു ന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന ഇവിടെ ഏത് സമയവും അപകടം പതിയിരിക്കുന്നു. അധികൃതരുടെ അവഗണനയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.