Saturday, March 14, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.37 AM

അറക്കുളം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ നടന്ന നാട്ടുക്കൂട്ടം ശ്രദ്ധേയമായി

uploads/news/2026/01/822031/4.jpg

കാഞ്ഞാര്‍: ഇടുക്കിയുടെ മലനിരകളിലേക്കുള്ള പ്രവേശന കവാടമായ അറക്കുളം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ നടന്ന നാട്ടുകൂട്ടം ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്‌തമായ ചര്‍ച്ചകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമായി. അറക്കുളത്തിന്റെ വികസന കാര്യങ്ങള്‍ക്കുള്ള കുറവുകള്‍ ചൂണ്ടിക്കാട്ടിയും പുതിയ ആശയങ്ങളുംനിര്‍ദേശങ്ങളും അടക്കം സമസ്‌ത മേഘലയും ചര്‍ച്ചാ വിഷയമായി.
നാട്ടുകൂട്ടത്തിലെത്തിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും അതിനുള്ള മറുപടികളും നിര്‍ദേശങ്ങളും നൂതന പദ്ധതികളും അവതരിപ്പിച്ച്‌ 3 ന്‌ ആരംഭിച്ച നാട്ടുകൂട്ടം അവസാനിക്കുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. നിറഞ്ഞ്‌ കിടക്കുന്ന മലങ്കര ഡാമിനോട്‌ ചേര്‍ന്നുള്ള കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കിലെ മരത്തണലിലെ തണുത്ത അന്തരീക്ഷവും, ഒത്ത്‌ ചേര്‍ന്ന ജനങ്ങളും, ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചകളും, നിര്‍ദേശങ്ങളും വന്‍ ഹിറ്റായി മാറി. ജലവിഭവ വകുപ്പ്‌ മന്ത്രിയുമായി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും നടത്തിയ ചര്‍ച്ചയില്‍ ഡാമിന്റെ വലത്‌ കര മൂലമറ്റം മുതല്‍ ആലക്കോട്‌ വരെ
പബ്ലിക്ക്‌, പ്രൈവറ്റ്‌, പാര്‍ട്ടണര്‍ഷിപ്പ്‌(പി.പി.പി) പദ്ധതിപ്രകാരം ഒരു കമ്പനി ഏറ്റെടു ത്തതായി അറിയിച്ചിട്ടുണ്ടെന്നും, പാര്‍ക്ക്‌ അടക്കം എല്ലാ കാര്യങ്ങളും ആ കമ്പനി ഏറ്റെടുത്ത്‌ നടത്തും എന്നും ഇരുവരും നാട്ടുകൂട്ടത്തെ അറിയിച്ചു.
റിപ്പബ്‌ളിക്ക്‌ ദിനമായ 26 ന്‌ കാഞ്ഞാര്‍ മുതല്‍ അറക്കുളം വരെ റോഡ്‌ ബ്യൂട്ടിഫിക്കേഷന്‍ നടത്താനും നാട്ടുകൂട്ടം തീരുമാനിച്ചു. കോളജിന്‌ മുന്‍പില്‍ കാല്‍നട യാത്ര പോലും സാധ്യമല്ലാതെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണും, പോസ്‌റ്റുകളും നീക്കം ചെയ്‌തും കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കും പച്ചത്തുരുത്തും കുളിക്കടവുകളും ശുചീകരിച്ചും എല്ലാ വൈദ്യുതി പോസ്‌റ്റുകളിലേയും ബള്‍ബുകള്‍ മാറിയിട്ടും ശുചിത്വ അറക്കുളം സുന്ദര അറക്കുളം എന്ന മെഗാ കാമ്പയിന്‍ സംഘടിപ്പിക്കുവാനും നാട്ടുകൂട്ടം തീരുമാനമെടുത്തു. വിവിധ പ്രശ്‌നങ്ങള്‍, പരാതികള്‍,നിര്‍ദേശങ്ങള്‍, പുതിയ വികസന സാധ്യതകള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവയാല്‍ സജീവമായിരുന്ന നാട്ടുകൂട്ടം വ്യത്യസ്‌തവും, വേറിട്ടതുമായിരുന്നു. പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ മെമ്പര്‍ പി.എ വേലുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ.പി.ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. അറക്കുളം പഞ്ചായത്ത പ്രസിഡന്റ്‌ഉഷാ ഗോപിനാഥ്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സജി.പി.ജോസ്‌, ബ്ലോക്ക്‌ മെമ്പര്‍ സ്‌റ്റീഫന്‍ ജോര്‍ജ്‌, കുടയത്തൂര്‍ പഞ്ചായത്ത്‌ മെമ്പര്‍ റോജി ഫ്രാന്‍സിസ്‌, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അനീഷ്‌ ബാബു എന്നിവര്‍ നാട്ടുകൂട്ടത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി.

Ads by Google
Advertisement
Thursday 22 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW