-->
കട്ടപ്പന: മത്സ്യമാര്‍ക്കറ്റിലെ ശുചിമുറിയുടെ പ്രവര്‍ത്തനം നിലച്ചു. ശൗചാലയം അടച്ചിട്ട് രണ്ടാഴ്‌ച കഴിഞ്ഞു. ശൗചാലയത്തിന് പൂട്ട് വീണതോടെ മാര്‍ക്കറ്റിലെ വ്യാപാരികളും ഇവിടെയെത്തുന്ന ജനങ്ങളും ദുരിതത്തിലാണ്. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരു ശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ശൗചാലയത്തിന്റെ പൈപ്പുകളില്‍ ബ്ലോക്കുണ്ടാവുകയും അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നതുമായിരുന്നു. എന്നാല്‍ ഇത്രയും ദിവസം അടച്ചിടുന്നത് ആദ്യമായിട്ടാണ്.
നിരവധി തവണ നഗരസഭാ അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന്‌് വ്യാപാരി വ്യവസായി സമിതി നഗരസഭയ്‌ക്ക് നിവേദനം നല്‍കി. സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തന ഫലമായിട്ടാണ് പൈപ്പുകള്‍ ബ്ലോക്കാവുന്നതെന്നും ശൗചാലയം അറ്റകുറ്റപ്പണി നടത്തി രണ്ട് ദിവസത്തിനകം തുറന്ന് നല്‍കുമെന്നും നഗരസഭാ സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു. വ്യാപാരി വ്യവസായി സമിതി നേതാക്കളായ മജീഷ് ജേക്കബ്ബ്, ജി.എസ്. ഷിനോജ്, ആല്‍ബിന്‍ തോമസ്, പി.ജെ കുഞ്ഞുമോന്‍, പി.ബി സുരേഷ്, എം.ആര്‍ അയ്യപ്പന്‍കുട്ടി, എ.വി രതീഷ്, പി.എം ഷെഫീഖ്, മനു ജോസഫ് എന്നിവരുടേ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.