Saturday, March 14, 2026 Last Updated 10 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.37 AM

റവന്യൂ അധികൃതര്‍ കൈയേറ്റത്തിന്‌ കൂട്ടുനില്‍ക്കുന്നു

പീരുമേട്‌: വാഗമണ്‍, പീരുമേട്‌, പരുന്തുംപാറ, മൂന്നാര്‍ മേഖലകളില്‍ നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ റവന്യൂ അധികാരികള്‍ കൈയേറ്റത്തിന്‌ കൂട്ടുനില്‍ക്കുന്നതായി ഇന്ത്യന്‍ ആന്റി കറപ്‌ഷന്‍ മിഷന്‍ ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍. കൈയേറ്റത്തിന്‌ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഉദ്യോഗസ്‌ഥ രാഷ്ര്‌ടീയ കൂട്ടുകെട്ട്‌ വ്യാപകമായ രീതിയിലാണ്‌ ഭൂമി കയറുന്നത്‌. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വാഗമണ്‍ മേഖലയില്‍ മാത്രം സര്‍ക്കാര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്‌ത് 66 ഭൂമി കയറ്റങ്ങളാണ്‌ നടന്നിട്ടുള്ളത്‌. കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ടി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡന്റ്‌ ഷിബു കെ. തമ്പി മുഖ്യ പ്രഭാഷണം നടത്തി. ബിജു പി. ഡേവിഡ്‌, സി.എന്‍ മണി, ഖാലിദ്‌ സഖാഫി, സാജന്‍ ജോസഫ്‌, ജിജോ ജോസഫ്‌, പി.എസ്‌ ഷാജി, ഷൈല ഷാനവാസ്‌, ശ്രീരാജ്‌ ചിറ്റക്കാട്ട്‌, ശെന്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ആന്റി കറപ്‌ഷന്‍ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും പീരുമേട്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ ശാന്തി രമേശിന്‌ സ്വീകരണം നല്‍കി.

Ads by Google
Advertisement
Thursday 22 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW