Friday, March 13, 2026 Last Updated 34 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

പ്ലേറ്റ്‌ ഡയറ്റ്‌ വിത്ത്‌ ഫുഡ്‌ ആന്‍ഡ്‌ ഫ്രൂട്‌സ് പ്രോജക്‌ട് അഞ്ചാം വര്‍ഷത്തിലേക്ക്‌

uploads/news/2026/01/822025/3.jpg

ആലപ്പുഴ : ഗവ. മുഹമ്മദന്‍സ്‌ എല്‍.പി. സ്‌കൂളില്‍ ആരോഗ്യക്ലബ്ബ്‌ ശരിയായ ആരോഗ്യ ത്തിനായി ഒരുക്കിയ പ്ലേറ്റ്‌ ഡയറ്റ്‌ വിത്ത്‌ ഫുഡ്‌ ആന്റ്‌ ഫ്രൂട്‌സ് പ്രോജക്‌ട് അഞ്ചാം വര്‍ഷത്തിലേക്ക്‌.
കുട്ടികള്‍ക്ക്‌ ഉച്ചയുണിനൊപ്പം ആപ്പിള്‍, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഓറഞ്ച്‌, പേരയ്‌ക്ക, മുന്തിരി തുടങ്ങി വിവിധതരം പഴങ്ങള്‍ വിളമ്പുന്ന പദ്ധതി സ്‌റ്റാഫ്‌ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്‌ നടപ്പാക്കുന്നത്‌. പഴവര്‍ഗങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്‌ പഠിപ്പിച്ചത്‌ പ്രാവര്‍ത്തികമാക്കുക വഴി വേനല്‍ക്കാലത്ത്‌ ഇവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യവും, കുട്ടികളുടെ ആരോഗ്യവും അവര്‍ ആര്‍ജിച്ച അറിവുകളും ഉറപ്പികയുമാണ്‌ പദ്ധതി ലക്ഷ്യമെന്ന്‌ ക്ലബ്ബ്‌ അധ്യാപക കോര്‍ഡിനേറ്റര്‍ കെ.കെ ഉല്ലാസ്‌ പറഞ്ഞു. പ്രഥമാധ്യാപകന്‍ പി.ഡി ജോഷി , അധ്യാപകരായ, ലറ്റീഷ്യ അലക്‌സസ്‌, കെ.ഒ ബുഷ്‌റ, എച്ച്‌. ഷൈനി, സോന, തോമസ്‌, എന്‍.എസ്‌ നീലിമ, പി.എന്‍ സൗജത്ത്‌ തുടങ്ങിയര്‍ നേതൃത്വം നള്‍കുന്നു.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW