Friday, March 13, 2026 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

അമ്പലപ്പുഴ പള്ളിപ്പാനയുടെ പന്തലിന്‌ കാല്‍നാട്ടി

uploads/news/2026/01/822024/2.jpg

അമ്പലപ്പുഴ: 12 വര്‍ഷത്തില്‍ ഒരിക്കല്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നടക്കുന്ന പള്ളിപ്പാനയുടെ പ്രധാന പന്തലായ പള്ളിപ്പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു. ഇന്നലെ രാവിലെ 9.16 നും 9.32 നും മധ്യേ പടയണി ആചാര്യന്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. പള്ളിപ്പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കര്‍മ്മികള്‍ക്കുള്ള പന്തലിന്റെ നിര്‍മ്മാണം ആരംഭിക്കും.
ക്ഷേത്രക്കുളത്തിന്റെ തെക്കുഭാഗത്താണ്‌ പന്തല്‍ നിര്‍മ്മിക്കുന്നത്‌.നൂറുകണക്കിന്‌ ഭക്‌തരാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.ഫെബ്രുവരി എട്ട്‌ മുതല്‍ 22 വരെയാണ്‌ ക്ഷേത്രത്തില്‍ പള്ളിപ്പാന ചടങ്ങ്‌ നടക്കുന്നത്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW