-->
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് പഠിക്കാന്‍ 17 അംഗ ഝാര്‍ഖണ്ഡ് സംഘം ജില്ലയില്‍ എത്തി.
കേരളത്തിലെ തദ്ദേശ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലും ഉയര്‍ന്ന ബജറ്റ് വിഹിതത്തിലും ഝാര്‍ഖണ്ഡ് സംഘം സന്തുഷ്‌ടി പ്രകടിപ്പിച്ചു. റാഞ്ചി ജില്ലാ പഞ്ചായത്തിലെ എട്ട് അംഗങ്ങളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നാല് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് കിലയുടെ നേതൃത്വത്തില്‍ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രനും സ്‌ഥിരം സമിതി അധ്യക്ഷന്‍മാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്‌ഥരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു. ഫണ്ട് അനുവദിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍, സ്‌ഥിരം സമിതിയുടെ പ്രവര്‍ത്തന രീതികള്‍, വരുമാന സ്രോതസുകള്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തന രീതികള്‍, തദ്ദേശ സ്‌ഥാപനങ്ങളിലെ സ്‌ത്രീ സംവരണം, ജില്ലയുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.പ്രദീപ്‌കുമാര്‍ പി.പി. റ്റി അവതരണവും സംഘാംഗങ്ങള്‍ക്കായി നടത്തി. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ എസ്. രാധാകൃഷ്‌ണന്‍, ഡി. ആംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ആര്‍.റിയാസ്, കില കണ്‍സള്‍ട്ടന്റ് പി.വി.രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.