-->
ചേര്‍ത്തല: സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ചേര്‍ത്തല മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗം കെ. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു.
എന്‍.എസ്.എസ് യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എ.എം ആരിഫ് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി ഏഴിന് ചേര്‍ത്തലയില്‍ വികസനം മുന്നേറ്റ ജാഥയ്‌ക്ക് സ്വീകരണം നല്‍കുന്നത്. സി.പി.ഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.ബി. ബിമല്‍ റോയി, ബി. സലിം, എം.ഇ രാമചന്ദ്രന്‍ നായര്‍, ജി. ശശിധരപ്പണിക്കാര്‍, വി.ടി. രഘുനാഥന്‍ നായര്‍, എം.സി സിദ്ധാര്‍ത്ഥന്‍, എന്‍.എസ് ശിവപ്രസാദ്, എന്‍.ആര്‍ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മന്ത്രി പി. പ്രസാദ്, ആര്‍. നാസര്‍, ടി.ജെ. ആഞ്ചലോസ്, കെ. പ്രസാദ്, വി.ടി ജോസഫ്, വി.ജി. മോഹനന്‍ (രക്ഷാധികാരികള്‍), എ.എം ആരീഫ്(ചെയര്‍മാന്‍), എന്‍.എസ് ശിവപ്രസാദ് (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടു ത്തു.