-->
മാവേലിക്കര: തഴക്കര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ അലങ്കാര ഗോപു രത്തിന്റെയും ആനക്കൊട്ടിലിന്റെയും നിര്‍മ്മാണം തുടങ്ങി. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിതിപ്പാട് ശിലാസ്‌ഥാപനം നിര്‍വ്വഹിച്ചു. ക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശമുള്ള സുബ്രഹ്‌മണ്യ ഹൈന്ദവ സേവാ സമിതി സ്‌ഥാപക ഭരണ സമിതിയംഗങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്‌ത ശിലാഫലകത്തിന്റെ അനാച്‌ഛാ ദനവും തന്ത്രി നിര്‍വഹിച്ചു.
സമിതി പ്രസിഡന്റ് ഡി. ജയപ്രകാശ്, സെക്രട്ടറി ആര്‍. മനോജ് , ട്രഷറാര്‍ ടി. ആര്‍. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.എം. സുഭാഷ് ജോ.സെക്രട്ടറി സി. പ്രശാന്ത്, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ.ജി. മഹാദേവന്‍ സുരേഷ് നെടുംപുറത്ത്, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .