Thursday, March 12, 2026 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

വര്‍ഗീയ വിഭജനം നാടിനാപത്ത്‌: ഐ.എസ്‌.എം.

ആലപ്പുഴ: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) യുവജന വിഭാഗമായ ഐ.എസ്‌.എം 2026-2028 കാലയളവിലേക്കുള്ള ആലപ്പുഴ ജില്ലാ ഭാരവാഹികളെ ആലപ്പുഴ കലക്‌ടറേറ്റ്‌ സലഫി ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. കെ.എന്‍.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ഷിബു ബാബു ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും ശക്‌തമായ യുവജന പ്രതിരോധം തീര്‍ക്കുമെന്ന്‌ കൗണ്‍സില്‍ പ്രഖ്യാപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രചിന്താഗതികളെയും വര്‍ഗീയ നീക്കങ്ങളെയും മതനിരപേക്ഷ സമൂഹം ഒറ്റപ്പെടു ത്തണമെന്നും മാനവികതയും സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ഐ.എസ്‌.എം മുന്നോട്ട്‌ പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഐ.എസ്‌.എം സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ഡോ.സൈഫുദ്ധീന്‍ സ്വലാഹി തെരഞ്ഞെടുപ്പ്‌ നടപടികള്‍ നിയന്ത്രിച്ചു. വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച്‌ ജില്ലയില്‍ വിപുലമായ ജീവകാരുണ്യ പദ്ധതികളും സൗഹൃദ ഇഫ്‌താര്‍ സംഗമങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ നേതാക്കളായ അബ്‌ദുല്‍ വഹാബ്‌ സ്വലാഹി, ജവാദ്‌ സ്വലാഹി, മുഹമ്മദ്‌ ഫാറൂഖ്‌, ഹാഫിസ്‌ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ്‌: മുഹമ്മദ്‌ ഫാറൂഖ്‌,
സെക്രട്ടറി : ജവാദ്‌ സ്വലാഹി, ട്രഷറര്‍ : ഹസീര്‍ മേനാന്തറ, വൈസ്‌ പ്രസിഡന്റുമാര്‍ : അബ്‌ദുല്‍ വഹാബ്‌ സ്വലാഹി, നിഷാദ്‌ സലീം, ഷിഹാബുദ്ദീന്‍ സലഫി, ഇര്‍ഷാദ്‌ കായംകുളം, ജോ. സെക്രട്ടറിമാര്‍: നൗഫര്‍ ഹമീദ്‌, അഫ്‌സല്‍ സുബൈര്‍, അനീര്‍ നൂറാട്ട്‌, സാബിര്‍ രാജ എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW