Friday, March 13, 2026 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

തെക്കന്‍പഴനി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മകര തൈപ്പൂയ മഹോത്സവം നാളെ ആരംഭിക്കും

ആലപ്പുഴ: തെക്കന്‍പഴനി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മകരതൈപ്പൂയ മഹോത്സവം നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ കുംഭാഭിഷേകവും സമര്‍പ്പണവും ഇന്ന്‌ ഉച്ചയ്‌ക്ക് 12.15നും 12.40നും മധ്യേ നടക്കും.
ഇന്ന്‌ വൈകിട്ട്‌ 7.30ന്‌ കൊടിയും കൊടിക്കയറും സമര്‍പ്പണം. നാളെ വൈകിട്ട്‌ 3.45 ന്‌ തമിഴ്‌ ഭക്‌തിഗാനം, 6.45ന്‌ അലങ്കാര ദീപാരാധന, ഏഴിനും എട്ടിനും മധ്യേ ക്ഷേത്രം തന്ത്രി ജയ തുളസീധരന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്‌. തുടര്‍ന്ന്‌ കൊടിയേറ്റ്‌ സദ്യ. രാത്രി എട്ടിന്‌ ഭക്‌തിഗാനമേള. 24ന്‌ വൈകിട്ട്‌ 5.30ന്‌ ഭരതനാട്യം, ആറിന്‌ കുട്ടികളുടെ കലാപരിപാടികള്‍, 7.10ന്‌ കൈകൊട്ടിക്കളി, 8ന്‌ നാടകം- വാര്‍ത്ത. 25ന്‌ വൈകിട്ട്‌ 6ന്‌ കൈകൊട്ടിക്കളി, 7ന്‌ അലങ്കാര ദീപാരാധന, 7.10ന്‌ നൃത്തമഞ്‌ജീരധ്വനി, 8ന്‌ വിഷ്വല്‍ ഗാനമാലിക-ഹൃദയഗീതങ്ങള്‍. 26ന്‌ ഉച്ചയ്‌ക്ക് 12.30ന്‌ ഉത്സവബലി ദര്‍ശനം, 6ന്‌ കൈകൊട്ടിക്കളി, 6.30ന്‌ ഭക്‌തിഗാനസുധ, 7.30ന്‌ ഭക്‌തിഗാനാമൃതം. 27ന്‌ രാവിലെ 9ന്‌ ഇളനീര്‍ അഭിഷേകം, 6ന്‌ കൈകൊട്ടിക്കളി, 7ന്‌ അലങ്കാര ദീപാരാധന, 7.10ന്‌ കൈകൊട്ടിക്കളി, 8ന്‌ മെഗാ ഗാനമേള.
28ന്‌ രാവിലെ 9ന്‌ ക്ഷീരാഭിഷേകം, 5.30ന്‌ കൈകൊട്ടിക്കളി, 6.30ന്‌ നൃത്തസന്ധ്യ, 7ന്‌ അലങ്കാര ദീപാരാധന, 8ന്‌ ഭക്‌തിഗാനസമന്വയം.
29ന്‌ വൈകിട്ട്‌ 5.30ന്‌ കൊകൊട്ടിക്കളി, 6ന്‌ സര്‍പ്പംപൂജ, 6.30ന്‌ നൃത്തസന്ധ്യ, 7.45ന്‌ നൃത്തോത്സവം. 30ന്‌ വൈകിട്ട്‌ 5ന്‌ വീടുകളില്‍ നിന്നുള്ള ഒറ്റത്താലം വരവ്‌, 6.30ന്‌ നൃത്തസന്ധ്യ, 8ന്‌ നാടകം- ജീവിതത്തിന്‌ ഒരു ആമുഖം, 31ന്‌ രാവിലെ 9ന്‌ കാഴ്‌ചശ്രീബലി, വൈകിട്ട്‌ 4ന്‌ നടതുറപ്പ്‌, തുടര്‍ന്ന്‌ കാഴ്‌ചശ്രീബലി, തുടര്‍ന്ന്‌ പള്ളിവേട്ട പുറപ്പാട്‌, 8ന്‌ സൂപ്പര്‍ഹിറ്റ്‌ ഗാനമേള, 11.30ന്‌ പള്ളിവേട്ട വരവ്‌, തുടര്‍ന്ന്‌ പള്ളിനിദ്ര.
ഫെബ്രുവരി ഒന്നിന്‌ തൈപ്പൂയം, ആറാട്ട്‌ മഹോത്സവം. പുലര്‍ച്ചെ കണികാണിക്കല്‍, 8.30ന്‌ സംഗീതോത്സവ്‌ അഖണ്ഡനാമ സംഗീതാരാധന, ഉച്ചയ്‌ക്ക് 12ന്‌ പൂയം അന്നദാനം, 6.30ന്‌ തൃക്കാവടി ശോഭയാത്ര കിടങ്ങാം പറമ്പ്‌ ശ്രീഭുവനേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 8ന്‌ ഗാനമേള, കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും ആറാട്ട്‌ എഴുന്നുള്ളത്ത്‌, ആറാട്ടുബലി, ആറാട്ട്‌ പുറപ്പാട്‌. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ എന്‍.എസ്‌ ഷാജു, സെക്രട്ടറി ഡി.മഹേഷ്‌ കുമാര്‍, ഭരണസമിതി അംഗങ്ങളായ കെ. വാസുദേവന്‍, ജി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW