Wednesday, March 11, 2026 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.42 AM

വനമേഖലയിലെ അനധികൃത പ്രവേശനത്തിന്‌ തടയിടാന്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചു

uploads/news/2026/01/822003/3.jpg

പുല്‍പള്ളി: അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ആളുകള്‍ വനത്തില്‍ പ്രവേശിക്കുന്നതും തടയുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനത്തില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്‌ഥാപിച്ചു കുറുവദ്വീപും ചേകാടി വനഗ്രാമവും ഉള്‍പ്പെടുന്ന ചെതലയം വനമേഖലയിലാണ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്‌. ബാവലിയില്‍ നിന്നും കബനികടന്ന്‌ ചേകാടി വനഗ്രാമത്തിലേക്കും, കുറുവദ്വീപ്‌ വഴി പാക്കത്തേക്കും മറ്റും നിരവധി വാഹനങ്ങളാണ്‌ കടന്നുപോകുന്നുണ്ട്‌.
വെട്ടത്തുര്‍, പാക്കം കോട്ട, ചെറിയമല, വെളുകൊല്ലി എന്നിവിടങ്ങളിലേക്കും ആളുകളെത്താറുണ്ട്‌. സഞ്ചാരികള്‍ പലപ്പോഴും വനത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട്‌ വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കുന്നതും വനത്തിലിരുന്ന്‌ ഭക്ഷണം കഴിച്ച്‌ അവശിഷ്‌ടങ്ങള്‍ അവിടെതന്നെ ഉപേക്ഷിക്കുന്നതും വര്‍ധിച്ചിരിക്കുകയാണ്‌. കാട്ടാനയും കടുവയുമുള്ള വനപ്രദേശത്ത്‌ സഞ്ചാരികള്‍ അവയെ പ്രകോപ്പിക്കുന്നതും പതിവാണ്‌. അവധിദിനങ്ങളില്‍ കോളജ്‌ വിദ്യാര്‍ഥികളും സമയം ചെലവഴിക്കാന്‍ വനത്തിലൂടെ കറങ്ങുന്ന പതിവുണ്ട്‌. വനത്തില്‍കയറി വിഡിയോ ചിത്രീകരിക്കുന്നവരുമുണ്ട്‌.
സന്ധ്യയ്‌ക്കു ശേഷം വനപാതകളില്‍ കാട്ടാനയുടെ സാന്നിധ്യം പതിവാണ്‌. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ്‌ ഇരുചക്രവാഹനങ്ങളിലെ യാത്ര. ചെതലയം റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ 50 ബോര്‍ഡുകള്‍ സ്‌ഥാപിച്ചെന്ന്‌ റേഞ്ച്‌ ഓഫിസര്‍ എം.കെ.രാജീവ്‌കുമാര്‍ പറഞ്ഞു.
ബോധവല്‍ക്കരണത്തിനുശേഷം ഇത്തരം അനധികൃത പ്രവേശനങ്ങളെ ശക്‌തമായി നേരിടുമെന്നും കേസെടുക്കുമെന്നും റേഞ്ച്‌ ഓഫീസര്‍ വ്യക്‌തമാക്കി. വനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വനത്തില്‍ ഇറങ്ങിനില്‍ക്കുന്നത്‌ സുരക്ഷിതമല്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Advertisement
Thursday 22 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW