-->
താനൂര്‍: ഒരു ദേശത്തിന്റെ ചരിത്രവും ഒട്ടനവധി തലമുറകളുടെ ചരിത്രവും കൂടിച്ചേര്‍ന്നതാണ് ഒരോ കലാലയങ്ങളെന്നും പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും ചരിത്രത്തിന്റെ ഒരോ ഏടുകളാണെന്നും തുഞ്ചത്തെഴുച്‌ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സി.ആര്‍. പ്രസാദ് പറഞ്ഞു. മീനടത്തൂര്‍ ഗവ. ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സര്‍വകലാശാല പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഡയറക്‌ടര്‍ ഡോ. മഞ്‌ജുഷ ആര്‍ വര്‍മ്മക്ക് നല്‍കിയാണ് വൈസ് ചാന്‍സിലര്‍ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് എ.പി. മനാഫ് അധ്യക്ഷനായി. വി.എം. സുരേന്ദ്രന്‍, കെ.പി. ഷിഹാബ്, മുജീബ് താനാളൂര്‍, പി. ശങ്കരന്‍, ഇ.പി. ഷരീഫ് ബാവ ഹാജി, വി.പി. ലത്തീഫ്, പി. രോഹിണി, എം. നൗഷാദ് പ്രസംഗിച്ചു.