-->
തിരുന്നാവായ: മലപ്പുറം അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടും തിരുനാവായ മഹാമഘത്തിനായി ഭാരതപ്പുഴയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം പരിശോധിച്ചു. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പാലത്തിന്റെ സുരക്ഷയും ദൃഢതയും കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനായി ആവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സംഘാടകര്‍ക്കു കൈമാറി.