-->
തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, വിനായക ചതുര്‍ഥി (ഗണേശ ജയന്തി), ചതയം നക്ഷത്രം എന്നീ വിശേഷദിനമായ ഇന്ന് തിരുനാവായയില്‍ പ്രത്യേക ആത്മീയ ചടങ്ങുകള്‍ സംഘടിപ്പിക്കും. രാവിലെ ഉദയത്തിന് മുമ്പ് സൂര്യ ഗണപതി സാധന നടക്കും. ആചാര്യന്‍ ലക്ഷ്‌മണന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. വിഘ്‌നേശ്വരനായി ആരാധിക്കപ്പെടുന്ന ഗണപതി, തടസ്സങ്ങള്‍ നീക്കുന്ന ദൈവമായി അറിയപ്പെടുന്നു. ഉദയസമയത്ത് നടത്തപ്പെടുന്ന ഈ പ്രത്യേക ഗണപതി അനുഷ്‌ഠാനങ്ങളില്‍ ഭക്‌തര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും.
പ്രഭാതസമയത്ത് സുകൃത ഹോമം നടക്കും. ആചാര്യന്‍ ജയന്‍ ഇളയത്ത് നേതൃത്വം നല്‍കുന്ന ഈ ഹോമം, എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമായി സമാപിക്കാനുള്ള ദൈവാനുഗ്രഹത്തിനായി അര്‍പ്പിക്കുന്നതാണ്. രാവിലെ 11 മുതല്‍ ഗായത്രി അക്ഷരദേവത പൂജയും യജ്‌ഞവും നടക്കും. ആചാര്യന്‍ അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ മന്ത്രങ്ങളുടെ ദേവതയായ ഗായത്രിയെ മഹാമന്ത്രമായി ആരാധിക്കുന്നു. പരിശുദ്ധ അക്ഷരങ്ങളുടെ ശക്‌തിയിലൂടെ ഉള്ളിലെ ദൈവിക ഊര്‍ജ്‌ജങ്ങളെ ഉണര്‍ത്തുകയും, ആത്മീയ ശക്‌തിയും ശുദ്ധിയും സമൃദ്ധിയും പ്രാപിക്കാനും ഈ പൂജ സഹായിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. വൈകിട്ട് 5.30 മുതല്‍ സര്‍വേശ്വര പൂജ നടക്കും. ആചാര്യന്‍ അശോകന്‍ കാണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ദൈവിക ബോധമില്ലാതെ ജീവിതം ശൂന്യമായി മാറുന്ന സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഈ പൂജ സഹായിക്കുന്നതായും ഐക്യം, സമൃദ്ധി, സമാധാനം എന്നിവ കൈവരിക്കാന്‍ ദൈവാനുഗ്രഹം തേടുന്നതാണ് ഈ അനുഷ്‌ഠാനമെന്നും സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ഈ പ്രത്യേക ആത്മീയ ചടങ്ങുകള്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്‌തര്‍ക്ക് മഹാമാഘ മഹോത്സവത്തിന്റെ ആത്മീയ പ്രവാഹത്തില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
മാമാങ്ക ആയുധങ്ങളുടെ പ്രദര്‍ശനം
മലപ്പുറം: മാമാങ്ക മഹോത്സവ കാലത്ത് സാമൂതിരിയുടെ പതിനായിരം നായര്‍ പടക്ക് നേതൃത്വം നല്‍കിയ വയ്ാവിനാട് നമ്പിയ ഉപയോഗിച്ച വാളുകളുടെയും മാമാങ്ക ചരിത്രം രേഖപ്പെടുത്തിയ ചരിത്ര പണ്ഡിതരുടെ പുസ്‌തകങ്ങളടെ പ്രദര്‍ശനവും തിരുനാവായ എടക്കുളം എ.എം.യു.പി. സ്‌കൂളില്‍ ആരംഭിച്ചു.
മാമാങ്കം മെമ്മോറിയല്‍ ട്രസ്‌റ്റും തിരുനാവായ റീഎക്കൗയും മാമാങ്കത്സത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എടക്കുളം എ.എം.യു.പി. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബും സഹകരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ കായക്കല്‍ അലി നിര്‍ഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കല്‍ റഷീദ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി നസീറ, സ്‌റ്റാഫ് സെക്രട്ടറി അനില, എസ്.ആര്‍.ജി. കണ്‍വീനര്‍ റഷീദ, കെ.വി. മൊയ്‌തീന്‍ കുട്ടി, കെ. രാജേഷ്, അഷ്‌കര്‍ പല്ലാര്‍, എം.കെ. റാഫി, സി.വി. ജാഫര്‍, തേക്കില്‍ നൗഷാദ് സംബന്ധിച്ചു. ചിറക്കല്‍ ഉമ്മര്‍ പുസ്‌തക പരിചയം നടത്തി. പ്രശനം ഫെബ്രുവരി മൂന്നിന് സമാപിക്കും.