Wednesday, March 11, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.40 AM

പാലിയേറ്റീവ്‌ ദിനാചരണം; അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കാന്‍ സംഘടനകള്‍ മുന്നോട്ട്‌ വരണം: ജോസ്‌ പരത്തിനാല്‍

uploads/news/2026/01/821995/3.jpg

ശ്രീകണ്‌ഠാപുരം: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന രോഗികളെ കണ്ടെത്തി സഹായിക്കന്നതിന്‌ സന്നദ്ധ സംഘടനകളും സ്‌ഥാപനങ്ങ്‌ളും വ്യക്‌തികളും മുന്നോട്ട്‌ വരണമെന്നും ഇത്തരത്തിലൂള്ള പ്രവര്‍ത്തനം സമുഹത്തില്‍ രോഗത്താല്‍ കഷ്‌ടപ്പെടുന്ന കുടുംബങ്ങള്‍ക്ക്‌ ഏറെ സഹായമാണന്നും ഏരുവേശി പഞ്ചായത്ത്‌ പ്രസിഡന്റ്‌് ജോസ്‌ പരത്തിനാല്‍ പറഞ്ഞു.
പഞ്ചായത്ത്‌, പ്രാഥമികരോഗ്യ കേന്ദ്രം, ലയേണ്‍സ്‌ ക്ലബ്‌ ചെമ്പേരി, മലബാര്‍ ടെക്‌സ്റ്റെയില്‍സ്‌ പയ്യാവൂര്‍ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ്‌ ദിനാചരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ്‌ രോഗികളുടെ ഗൃഹ സന്ദര്‍ശന പരിപാടിയും പാലിയേറ്റീവ്‌ രോഗികള്‍ക്കുള്ള കിറ്റ്‌ വിതരണവും നടന്നു.
ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയശ്രീ ശ്രീധരന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ടെസ്സി ഇമാനുവല്‍, പഞ്ചായത്ത്‌ മെമ്പര്‍മാരായ കെ.ഒ ജനാര്‍ദ്ദനന്‍, ജോണ്‍സണ്‍ പുലിയുറുമ്പില്‍, സെക്രട്ടറി രശ്‌മി രാജീവ്‌, ലയേണ്‍സ്‌ ക്ലബ്‌ ചെമ്പേരി യൂണിറ്റ്‌ പ്രസിഡന്റ്‌ മാത്തുകുട്ടി ഉറുമ്പില്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ. രാജേഷ്‌ ബാബു, ജെ.എച്ച്‌.ഐ പി. പ്രകാശന്‍, കമ്മ്യൂണിറ്റി നേഴ്‌സ് കെ.ജെ ജസീന്ത എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പരത്തനാലിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മോഹനന്‍ മൂത്തേടന്‍, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരായ എന്‍.കെ ശ്രീനാഥ്‌, പി.കെ രമേശന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ. രാജേഷ്‌ ബാബു, ജെ.എച്ച്‌.ഐ പി. പ്രകാശന്‍, ജെ.പി.എച്ച്‌ എന്‍ ജാരിയ കെ പരീദ്‌, കമ്മ്യൂണിറ്റി നേഴ്‌സ് കെ.ജെ. ജസീന്ത, എം.എല്‍.എസ്‌ പി. റോസ്‌മേരി ജോയ്‌, ആശ പ്രവര്‍ത്തക സുജാത മോഹനന്‍ ഗൃഹ സന്ദര്‍ശന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ വാര്‍ഡുകളില്‍ അതാത്‌ വാര്‍ഡ്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ഗൃഹ സന്ദര്‍ശന പരിപാടി നടന്നു വരുന്നുണ്ട്‌.

Ads by Google
Advertisement
Thursday 22 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW