Wednesday, March 11, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.40 AM

കത്തോലിക്ക കോണ്‍ഗ്രസ്‌ 108ാം ജന്മദിന മഹാറാലിയും രാജ്യാന്തര സമ്മേളനവും കണ്ണൂരില്‍

uploads/news/2026/01/821993/1.jpg

തലശേരി: സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്‌ രൂപീകൃതമായിട്ട്‌ 108 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. സമുദായ ശക്‌തീകരണ വര്‍ഷചാരണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം മാര്‍ച്‌ 13,14 തീയതികളില്‍ കണ്ണൂര്‍ വെച്ച്‌ മഹാറാലിയും, രാജ്യാന്തര സമ്മേളനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. പ്രസ്‌തുത ആഘോഷങ്ങളുടെ തുടക്കമായി സംഘാടക സമിതിയുടെയും സ്വാഗത സംഘത്തിന്റെയും ഉദ്‌ഘാടനം തലശ്ശേരി അതിരൂപത കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പാംപ്ലാനി നിര്‍വ്വഹിച്ചു. 2026 മാര്‍ച്‌ 13,14 തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന സമുദായ സംഗമത്തിന്റെ വിജയത്തിനായി 501 അംഗ സംഘാടക സമിതിക്കു രൂപം നല്‍കി.
കുടിയിറക്കപ്പെടുന്ന കര്‍ഷകസമൂഹം, ഹനിക്കപെടുന്ന മതസൗഹാര്‍ദ്ദം, വികസനവിരുദ്ധ രാഷ്ര്‌ടീയ നിലപാടുകള്‍ എന്നീ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന ജന്മദിന മഹാറാലിയിലും, സമ്മേളനത്തിലും തലശ്ശേരി അതിരൂപതയില്‍ നിന്ന്‌ മാത്രം ഒരു ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിക്കണമെന്ന്‌ മാര്‍ ജോസഫ്‌ പാംപ്ലാനി ആഹ്വാനം ചെയ്‌തു. പരിപാടികളുടെ വിജയത്തിനായി അതിരൂപതയിലെ 18 ഫൊറോനകളിലും ഫൊറോനാ സംഘാടക സമിതിയും ഓരോ ഇടവകകളിലും ഇടവക സംഘാടക സമിതികളും രൂപീകരിക്കാന്‍ തീരുമാനിച്ചു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നും ഇന്ത്യക്ക്‌ പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സമുദായ അംഗങ്ങളും കര്‍ഷകരും പങ്കെടുക്കും.
സമുദായത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോഴും വിവിധ അധിനിവേശങ്ങള്‍ ഉണ്ടാകുമ്പോഴും സമുദായ ശക്‌തി ഒറ്റക്കെട്ടായി പോരാടുന്ന വേദിയായി മഹാ സംഗമം മാറുമെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ രാജീവ്‌ കൊച്ചുപറമ്പില്‍ ഓര്‍മ്മിപ്പിച്ചു.പൊതു സമൂഹം നേരിടുന്ന വൈവിദ്ധ്യമാര്‍ന്ന പ്രശ്‌നനങ്ങളെ അതിജീവിക്കുവാനുള്ള ഇച്‌ഛശക്‌തിയും കരുത്തും പ്രകടിപ്പിക്കുന്നതാകണം മഹാറാലിയും ജന്മദിന സമ്മേളനവും എന്ന്‌ ഡയറക്‌ടര്‍ ഫാ.ഫിലിപ്പ്‌ കവിയില്‍ ആഹ്വാനം ചെയ്‌തു.
കാര്‍ഷിക പ്രതിസന്ധികളിലും വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളിലും സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മലയോര, തീരദേശ മേഖലകളിലെ പ്രശ്‌നങ്ങളിലും ശക്‌തമായ ഇടപെടലുകള്‍ നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ്‌, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്‌് നടപ്പിലാക്കുന്നതിനും സാംസ്‌കാരികവും വിശ്വാസപരവുമായ അധിനിവേശത്തെ ചെറുക്കുന്നതിനും, െ്രെകസ്‌തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരെയും ശക്‌തമായ പോരാട്ടങ്ങളിലാണ്‌.
മാര്‍ച്‌ 13 ന്‌ പതാകപ്രയാണവും, ഛായാചിത്രപ്രയാണവും നടക്കും.പ്രയാണങ്ങള്‍ വൈകുന്നേരം 5 മണിക്ക്‌ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്ന്‌ പതാക ഉയര്‍ത്തല്‍ നടത്തും. തുടര്‍ന്ന്‌ കേന്ദ്ര വര്‍ക്കിംഗ്‌ കമ്മിറ്റി.മാര്‍ച്‌ 14 രാവിലെ 10 ന്‌ കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം നടത്തപ്പെടും.44 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളില്‍ നിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി റാലി കണ്ണൂര്‍ നടക്കും.തുടര്‍ന്ന്‌ നടക്കുന്ന അന്താരാഷ്ര്‌ട സമുദായ സമ്മേളനത്തില്‍ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ര്‌ടീയ അവകാശങ്ങള്‍ പ്രഖ്യാപിക്കും.വിവിധ പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയില്‍ എല്ലാ രൂപതകളില്‍ നിന്നുമുള്ള സമുദായ അംഗങ്ങളും തലശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും നിന്നുമുള്ള സമുദായ അംഗങ്ങളും യുവജനങ്ങളും പങ്കെടുക്കും.
വികാരി ജനറല്‍മാരായ ഫാ. ആന്റണി മുതുകുന്നേല്‍, ഫാ. സെബാസ്‌റ്റ്യന്‍ പലാകുഴി,ഫാ മാത്യു ഇളംതുരുത്തില്‍പടവില്‍, ചാന്‍സലര്‍ ഫാ ജോസഫ്‌ മുട്ടത്തുകൂന്നേല്‍, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പ്ര?ഫ. കെ എം ഫ്രാന്‍സ്സീസ്‌, ഫിലിപ്പ്‌ വെളിയത്ത്‌,ബെന്നി ആന്റണി, രാജേഷ്‌ ജോണ്‍, ജിമ്മി അയിത്തമറ്റം, അഡ്വ. ഷീജ സെബാസ്‌റ്റ്യന്‍, പീയൂസ്‌ പറയിടം, ജെയ്‌സണ്‍ പട്ടേരി, സുരേഷ്‌ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 22 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW