Wednesday, March 11, 2026 Last Updated 56 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.40 AM

ശ്രീമേച്ചേരി ശിവക്ഷേത്ര തിരുവുത്സവം സമാപിച്ചു

uploads/news/2026/01/821992/4.jpg

മുക്കം: മണാശേരി ശ്രീമേച്ചേരി ശിവക്ഷേത്രത്തില്‍ പള്ളിവേട്ടയും വരവാഘോഷവും വര്‍ണ്ണാഭവും ഭക്‌തിസാന്ദ്രവുമായി സമാപിച്ചു.
മണാശേരി മൂകാംബിക ക്ഷേത്രം പരിസരത്തു നിന്നും ആരംഭിച്ച വരവാഘോഷത്തില്‍ കേരളത്തിലെ പ്രശസ്‌തനായ ഗജരാജശ്രി നിലത്ത്‌ ഗോവിന്ദ കണ്ണന്‍ ദേവന്‍റെ തിടമ്പേറ്റി. വാദ്യമേളങ്ങളും നിരവധിയായ ദൃശ്യ ആവിഷ്‌കാരങ്ങളും, താലപ്പൊലിയന്തി അനേകം സ്‌ത്രീകളും കുട്ടികളും അണിചേര്‍ന്നപ്പോള്‍ വര്‍ണ്ണ പകിട്ടായി. ഉത്സവ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഇ.കെ ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ കപ്പിയേട്‌ത്ത് ചന്ദ്രന്‍, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്‌ അജയചന്ദ്രന്‍ ഇന്ദീവരം, സെക്രട്ടറി രാജന്‍ പാലക്കുന്നത്ത്‌, ട്രഷറര്‍ ജയപ്രകാശന്‍ കണിയാറക്കല്‍, ബിന്ദു ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി അത്താഴപൂജ, ശ്രീഭൂതബലി, കൊടിമരച്ചുവട്ടില്‍ പാണി, പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്ത്‌, പള്ളിക്കുറുപ്പ്‌ തുടങ്ങിയവയും അരങ്ങേറി.
രാവിലെ മഹാരുദ്രം വിവിധ കലാപരിപാടികള്‍, ഗാനമേള, ഉച്ചയ്‌ക്ക് പ്രസാദ ഊട്ട്‌ എന്നിവയും നടന്നു. ആറാട്ട്‌, കൊടിയിറക്കം തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍, കരോക്കെ ഗാനമേള, ഉച്ചയ്‌ക്ക് ആറാട്ടുസദ്യ തുടങ്ങി ചടങ്ങുകളോടെ ഒരാഴ്‌ച്ച നിണ്ട നിന്ന തിരുവുത്സവത്തിന്‌ കൊടിയിറങ്ങിയത്‌.

Ads by Google
Advertisement
Thursday 22 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW