Wednesday, March 11, 2026 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.40 AM

500 കുടുംബങ്ങള്‍ കൂടി അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡിന്‌ അര്‍ഹര്‍

uploads/news/2026/01/821991/3.jpg

കോഴിക്കോട്‌: ജില്ലയില്‍ 500 കുടുംബങ്ങള്‍ കൂടി അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷന്‍ കാര്‍ഡിന്‌ അര്‍ഹരായി. 17 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്‌ ഉള്‍പ്പെടെയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ എ.എ.വൈ കാര്‍ഡ്‌ ലഭ്യമാക്കിയത്‌. തെരഞ്ഞെടുത്ത 1201 കുടുംബങ്ങളില്‍ നിന്നാണ്‌ 500 പേര്‍ കാര്‍ഡിന്‌ അര്‍ഹരായത്‌. ഇതോടെ ജില്ലയിലെ എ.എ.വൈ. കാര്‍ഡ്‌ ഉടമകളുടെ എണ്ണം 38,626 ആയി. പുതിയ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായി.
കോഴിക്കോട്‌ താലൂക്കില്‍ 179 കുടുംബങ്ങളും കൊയിലാണ്ടി താലൂക്കില്‍ 199 കുടുംബങ്ങളും വടകര താലൂക്കില്‍ 63 കുടുംബങ്ങളും താമരശേരി താലൂക്കില്‍ 59 കുടുംബങ്ങളുമാണ്‌ കാര്‍ഡിന്‌ അര്‍ഹരായത്‌. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനനുസരിച്ച്‌ അര്‍ഹരായ കൂടുതല്‍ പേര്‍ക്ക്‌ എഎവൈ യോഗ്യത ലഭിക്കുമെന്ന്‌ ജില്ലാ സിവില്‍ സപ്ലൈസ്‌ ഓഫീസര്‍ അറിയിച്ചു.
സംസ്‌ഥാനത്താകെ 7000 കുടുംബങ്ങള്‍ക്കാണ്‌ എ.എ.വൈ. കാര്‍ഡ്‌ ലഭ്യമാക്കിയത്‌. ഇതില്‍ 2389 കുടുംബങ്ങളും പട്ടികവര്‍ഗക്കാരാണ്‌. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന എ.എ.വൈ. വിഭാഗത്തിന്‌ 30 കിലോഗ്രാം അരിയും അഞ്ച്‌ കിലോഗ്രാം ഗോതമ്പുമാണ്‌ റേഷന്‍ കടകളിലൂടെ സൗജന്യമായി നല്‍കുന്നത്‌.
മുന്‍ഗണനാ വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കുന്ന പിങ്ക്‌ കാര്‍ഡുള്ള 3,20,844 കുടുംബങ്ങളാണ്‌ ജില്ലയിലുള്ളത്‌. പിങ്ക്‌ കാര്‍ഡുകളുടെ വിതരണവും വരും ദിവസങ്ങളില്‍ നടക്കും. അതേസമയം, പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക്‌ ഈ മാസം 15 മുതല്‍ 30 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റിലും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
ഭാരത സര്‍ക്കാര്‍ 2000 ഡിസംബര്‍ 25 ന്‌ ആരംഭിച്ച പദ്ധതിയാണ്‌ അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ കുറഞ്ഞ വിലയ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ (അരി, ഗോതമ്പ്‌) ലഭ്യമാക്കുകയാണ്‌ ലക്ഷ്യമിട്ടത്‌. രാജസ്‌ഥാനിലാണ്‌ ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്‌. ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇതിന്റെ ചുമതല ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്കാണ്‌.
ആരംഭത്തില്‍ ഒരു കുടുംബത്തിന്‌ മാസന്തോറും 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ്‌ ലഭ്യമാക്കിയിരുന്നത്‌ (അരി മൂന്ന്‌ രൂപ കിലോഗ്രാം., ഗോതമ്പ്‌ രണ്ട്‌ രൂപ കിലോഗ്രാം എന്ന തോതില്‍). പിന്നീട്‌ 2002 ഏപ്രില്‍ മുതല്‍ ഇത്‌ 35 കിലോഗ്രാമായി വര്‍ദ്ധിപ്പിച്ചു.
കൂടാതെ ഗുണഭോക്‌താക്കളുടെ എണ്ണം 2003 ജൂണില്‍ ഒന്നരക്കോടി ആയും 2004 ഓഗസ്‌റ്റില്‍ രണ്ട്‌ കോടിയായും വര്‍ധിപ്പിക്കുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Thursday 22 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW