-->
കോഴിക്കോട്: ദീപക്കിന്റെ മരണത്തോടെ അനാഥമാക്കപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. വാര്‍ദ്ധക്യത്തില്‍ എത്തിയ മാതാപിതാക്കളുടെ ഏക ആശ്രയവും വരുമാന സ്രോതസുമായ മകന്റെ മരണത്തോടെ ഇവരുടെ ഭാവി ജിവിതം ചോദ്യചിമാണ്. ഈ സാഹചര്യത്തില്‍ കുടുംബത്തിന് സര്‍ക്കാറിന്റെ പൂര്‍ണ സഹായവും പിന്തുണയും. ഉണ്ടാവണമെന്നും സി.പി.ഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബസില്‍വെച്ചു ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ ഗോവിന്ദപുരത്തെ വീട്ടിലെത്തിയ മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മാതാപിതാക്കളുടെ കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല. ഒരു തെറ്റും ചെയ്ാത്ത ചെയറുപ്പക്കാരനാണ് വീട്ടുപിരിഞ്ഞത്.
സ്വയം വലിയ ആളാവാന്‍ ഒരാളെ പ്രതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരന്റെ ജീവനാണ് ഇല്ലാതായത്. പ്രശസ്‌തി നേടാനും വൈറലാവാനുമുള്ള ശ്രമങ്ങള്‍ നാടിന്റെ പല ഭാഗത്തും ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാം. ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനം സര്‍ക്കാറിന്റെയും പൊതു സമൂഹത്തിന്റെയും ഭാഗത്ത് നിന്നുണ്ടാവണം.
മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉള്‍പ്പെടെയുള്ളവരും ഇന്നലെ ദീപക്കിന്റെ വീട്ടിലെത്തി.