-->
രണ്ട് വര്‍ഷമായി വീടില്ലാത്തതിനെ തുടര്‍ന്ന് വയോധികന്‍ കക്കൂസില്‍ താമസിക്കുന്നു. മുക്കം നഗരസഭയിലെ തെച്ചിയാട് വെള്ളിപ്പറമ്പ് വീട്ടില്‍ അറുപത്‌കാരന്‍ പുല്‍പ്പറമ്പ് സദാനന്ദനാണ് താമസവും വിശ്രമവും കക്കൂസില്‍ നിര്‍വ്വഹിച്ച് നാളുകള്‍ നീക്കുന്നത്. ബന്ധുക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് കക്കൂസില്‍ അഭയം തേടിയത്.
അതേ സമയംവീടില്ലാത്തതിനെ തുടര്‍ന്ന് കക്കൂസില്‍ താമസിക്കുന്ന ഇയാള്‍ക്ക് നഗരസഭയുടെ നികുതി അടക്കണമെന്നുള്ള നോട്ടീസും വന്നതോടെ സദാനന്ദന് ജീവിതം വലിയ ദുസ്സഹമാക്കിയിരിക്കയാണ്. പുല്‍പ്പറമ്പ് വീട്ടില്‍ സദാനന്ദന്‍ താമസിച്ചിരുന്ന പഴയ കൂരയിലായിരുന്നു. ഇത് പൊളിഞ്ഞതിനു ശേഷം രണ്ടു വര്‍ഷക്കാലമായി കക്കൂസില്‍ താമസിക്കുന്നത്. പ്രാഥമിക കാര്യങ്ങളും താമസവും ഒരേ സ്‌ഥലത്തുവെച്ച് നിര്‍വ്വഹിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ഇക്കുറി നഗരസഭയില്‍ വോട്ട് ചെയ്‌ത വ്യക്‌തിയാണ് സദാനന്ദന്‍. വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ തനിക് വീടില്ല, വെള്ളമില്ല എന്നൊക്കെയുള്ള സങ്കട കഥകള്‍ പലരോടും വിവരിച്ചെങ്കിലും എല്ലാവരും ശരിയാക്കാം എന്ന ആശ്വാസ പതിവ് പല്ലവി മാത്രമാണ് മറുപടി ലഭിച്ചതെന്ന് സദാനന്ദന്‍ പറയുന്നത്. പഴയ കൂര് പൊളിഞ്ഞിട്ട് 15 വര്‍ഷത്തിലധികം കടന്നു പോയി. സദാനന്ദന്‍ പനയോല വെട്ടി കൊടുക്കല്‍ ജോലി ചെയ്‌തായിരുന്നു ജീവിച്ചിരുന്നത്. പനയോല വെട്ടുന്നതിനിടയില്‍ വീണു പരിക്കേറ്റ് ഏറെക്കാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് ആരോഗ്യസ്‌ഥിതി തകരാറിലായതിനാല്‍ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത സാഹചര്യത്തിലായി. നാട്ടുകാരുടെ സഹായത്തില്‍ അങ്ങാടികളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണവും ആരെങ്കിലും നല്‍കുന്ന ചെറിയ നാണയ തുട്ടുകളും കൊണ്ടാണ് സദാനന്ദന്‍ തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. വീടില്ലാത്ത സദാനന്ദന് ഇപ്പോള്‍ മുക്കം നഗരസഭയുടെ നികുതി അടക്കാന്‍ ഉള്ള നോട്ടീസും വന്നിട്ടുണ്ട്.
വീടില്ലാത്ത ഇയാള്‍ക്ക് എന്തിനാണ് നികുതി എന്നാണ് സദാനന്ദന്റെ മുമ്പിലുള്ള ചോദ്യം. സദാനന്ദനു വീടില്ലാത്ത കഷ്‌ടത്തിലാണ് എന്ന കാര്യം നാട്ടുകാര്‍ക്ക് അറിയാമെങ്കിലും കക്കൂസിലാണന്ന താമസം എന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞതത്രേ. എത്രയും പെട്ടെന്ന് ഇയാള്‍ക്ക് വീട് നല്‍കാന്‍ നഗരസഭ തയ്യാറാകണമെന്നും ആവശ്യവും ശക്‌തമായി സോഷ്യല്‍ മീഡിയകളടക്കം സദാനന്ദന്റെ ദുരിത കഥകള്‍ ബുധനാഴ്‌ച്ച റിപ്പോര്‍ട്ട് ചെയിതിരിക്കയാണ്. സദാനന്ദന് സ്വന്തമായി ഭൂമിയുണ്ട്. അഞ്ച് കൊല്ലം മുമ്പ് നാട്ടുകാര്‍ ഉണ്ടാക്കി കൊടുത്ത ഒരു തറയുണ്ട്. പക്ഷെ വീടെന്ന സ്വപ്‌നം ഇതുവരെ സാഫല്യമായിട്ടില്ല.
ദുരിത ജീവിതം മനസിലാക്കി അധികൃതര്‍ എത്രയും പെട്ടെന്ന് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന പ്രതീക്ഷയിലാണ്. സദാനന്ദന്റെ ദുരിത ജീവിതം അറിഞ്ഞ് മുക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചാന്ദിനിയും സംഘവും സന്ദര്‍ശിച്ചു. അടുത്ത ദിവസം തന്നെ മാറ്റി താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
നഗരസഭ നികുതിയടക്കാനുള്ള നോട്ടീസ് അയച്ചത് പൊളിഞ്ഞ് പോയ വീടിന്റെ നമ്പറടിസ്‌ഥാനത്തിലാണ്. ഇക്കാര്യം അധികൃതര്‍ക്ക് അറിയാത്തതിനെ തുടര്‍ന്ന് സംഭവിച്ച പിശകാണ്.
ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
മുക്കം