-->
കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു.
ഇന്നലെ രാവിലെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയിറക്കും തുടര്‍ന്ന് വിശ്വ രൂപദര്‍ശനവും നടന്നു.
വൈകിട്ട് 4 ന് ആറാട്ട് എഴുന്നള്ളിപ്പ് ആരംഭിച്ചു. നാദസ്വര കച്ചേരി, സംഗീത സദസ്‌എന്നിവയും നടന്നു.രാത്രി ആറാട്ടുകടവില്‍ തിരുവാറാട്ടും തുടര്‍ന്ന് തിരിച്ചെഴുന്നെള്ളിപ്പും വലിയ കാണിക്കയോടെയും ഉത്സവം സമാപിച്ചു.