Wednesday, March 11, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

ഇടശേരിമല പള്ളിയോടം പുതുക്കിപ്പണിയുന്നു

uploads/news/2026/01/821875/2.jpg

ആറന്മുള: ഇടശ്ശേരിമല പള്ളിയോടം പുതുക്കി പണിയുന്നു. 2002 ല്‍ ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പള്ളിയോടമാണ്‌ ഇപ്പോള്‍ പുനര്‍ നിര്‍മ്മിക്കുന്നത്‌. പുനര്‍ നിര്‍മ്മാണത്തിനുവേണ്ടി പൊന്‍കുന്നത്തും നിന്നുമാണ്‌ തടി എത്തിച്ചത്‌. വൃക്ഷ പൂജ നടത്തി ഘോഷയാത്രയായി കൊണ്ടു വന്നു മാലിപ്പുരയില്‍ എത്തിച്ച ആഞ്ഞിലിത്തടി ആചാരപരമായി കരനാഥന്മാര്‍ കര്‍പ്പൂര ആരതിയോടുകൂടി സ്വീകരിച്ചു. ചങ്ങംകരി വേണു ആചാരിയാണ്‌ പുതുക്കിപ്പണിക്കും നേതൃത്വം നല്‍കുന്നത്‌. ഇടശ്ശേരിമല എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ പള്ളിയോടം.
പള്ളിയോട ശില്‌പി വേണു ആചാരിയുടെ സാന്നിധ്യത്തില്‍ ഇടശേരിമല കൊല്ലേത്തു തെക്കേതില്‍ ബാലന്‍ ആചാരി ഉളികുത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. 40 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ എം.എല്‍.എ അഡ്വ. കെ ശിവദാസന്‍ നായര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. ഇടശ്ശേരിമല 234 നമ്പര്‍ കരയോഗം പ്രസിഡണ്ട്‌ ടി. രഘുനാഥ്‌ നയിക്കുന്ന കമ്മിറ്റി നേതൃത്വം നല്‍കുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW