Wednesday, March 11, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

കോട്ടാങ്ങല്‍ പടയണി; കളം ഉണര്‍ന്നു, ഇന്നും നാളെയും ഗണപതിക്കോലം

uploads/news/2026/01/821873/4.jpg

മല്ലപ്പള്ളി: കോട്ടാങ്ങല്‍ പടയണിയില്‍ ചൂട്ടു വെപ്പ്‌, ചൂട്ടു വലത്ത്‌ എന്നിവ ക്കു ശേഷം ഇന്ന്‌ ആദ്യം എത്തുന്നത്‌ ഗണപതി കോലം ആണ്‌.ഇന്നലെ കോട്ടാങ്ങല്‍, കുളത്തൂര്‍ കരക്കാരുടെ നേതൃത്വത്തി ല്‍ ചൂട്ടു വലത്തു നടന്നു. കോലം തുള്ളല്‍ ക്ഷേത്ര മുറ്റത്തു ആരംഭിക്കുന്നത്‌ പടയണി യുടെ മൂന്നും നാലും ദിവസങ്ങളില്‍ ഗണപതി കോലത്തില്‍ കൂടിയാണ്‌. ഇവിടെ പടയണിയില്‍ പഞ്ച കോലങ്ങള്‍ ആണ്‌ കളത്തില്‍ എത്തുന്നത്‌. തപ്പു മേളത്തിന്റെ ആസുരിക താളത്തില്‍, ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടു കറ്റകളുടെ അകമ്പടിയോടെ , ആര്‍പ്പു വിളികളുടെ ആവേശത്തില്‍ ആണ്‌ പഞ്ച കോലങ്ങള്‍ കളത്തില്‍ എഴുന്നള്ളുന്നത്‌. മുതിര്‍ന്ന പടയണി കലാകാരന്മാര്‍ തുള്ളുന്ന ആശാന്‍ കോലം ആണ്‌ ഗണപതി കോലത്തിലെ മുഖ്യ ആകര്‍ഷണം. നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാന്‍ കോലം വിസ്‌മയിപ്പിക്കാറുണ്ട്‌.
ഇന്ന്‌ രാത്രി 11 ന്‌ കുളത്തൂര്‍ കരയുടെയും നാളെ രാത്രി 11 ന്‌ കോട്ടാങ്ങല്‍ കരയുടെയും ഗണപതി കോലങ്ങള്‍ കളത്തില്‍ എത്തും.23,24 ദിവസങ്ങളില്‍ അടവി പള്ളിപ്പാനയും നടക്കും.25 നും 26 നും വലിയ പടയണി നടക്കും. വലിയ പടയണി നാളുകളില്‍ വേലയും വിളക്കും, മഹാ ഘോഷയാത്ര,തിരുമുമ്പില്‍ വേല,തിരുമുഖദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW