Wednesday, March 11, 2026 Last Updated 30 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

നഗരത്തില്‍ പൊടിശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന്‌ വ്യാപാരികള്‍

പത്തനംതിട്ട: നഗരത്തില്‍ പൊടി ശല്യം അതിരൂക്ഷമായി തുടരുകയാണ്‌. ഇതുമൂലം വ്യാപാരികളും പൊതുജനങ്ങളും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ വ്യാപാരി വ്യവസായി സമിതി ി പ്രസിഡന്റ്‌ അബ്‌ദുല്‍ റഹീം മാക്കാര്‍, സെക്രട്ടറി ഗീവര്‍ഗീസ്‌ പാപ്പി എന്നിവര്‍ പറഞ്ഞു.
റോഡ്‌ പ്രവൃത്തികളും മറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം ഉയരുന്ന പൊടി വ്യാപാരസ്‌ഥാപനങ്ങളിലേക്ക്‌ അടിച്ചു കയറുന്നതിനാല്‍ വില്‌പനയ്‌ക്കായി സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ നശിക്കുന്ന അവസ്‌ഥയിലാണ്‌.
മാസ്‌ക് ധരിക്കാതെ വ്യാപാരസ്‌ഥാപനങ്ങളില്‍ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ. പ്രത്യേകിച്ച്‌ യാത്രക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗികള്‍ക്കും ഈ പൊടി ശല്യം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
ഈ സാഹചര്യത്തില്‍, നഗരത്തിലെ പ്രധാന റോഡുകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലും സ്‌ഥിരമായി വെള്ളം നനച്ച്‌ പൊടി ശല്യം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW