Wednesday, March 11, 2026 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

മേല്‍പ്പാലം പണി ത്വരിതപ്പെടുത്തി യാത്രാക്ലേശം പരിഹരിക്കണം

പത്തനംതിട്ട: ടൗണിലെ മേല്‍ പാലം പണി വൈകുന്നതിനാല്‍ യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും വലിയ ദുരിതമാണ്‌ അനുഭവപ്പെടുന്നത്‌ എന്നും അടിയന്തര മായി പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന്‌ തുറന്ന്‌ കൊടുത്ത്‌ നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കണമെന്നും എച്ച്‌.എം.എസ്‌ നേത്രുത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന്‌ ഓട്ടോ റിക്ഷകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആര്‍.ടി.ഒ, പോലീസ്‌ അധികാരികള്‍ ചെയ്യണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സോഷ്യലിസ്‌റ്റ് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ സി.പി.ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ റസാഖ്‌ അദ്ധ്യക്ഷത വഹിച്ചു.
ബെന്നിമാത്യു താന്നിമൂട്ടില്‍, അടൂര്‍ റോയി, വര്‍ഗീസ്‌ തോമസ്‌,വിഷ്‌ണു ടി.സി.ഷാമോന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW