Wednesday, March 11, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണജൂബിലി നസ്രാണി സംഗമം 25 ന്‌

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭ തുമ്പമണ്‍ ഭദ്രാസനത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 25 ന്‌ നസ്രാണി സംഗമവും ഭദ്രാസനദിന റാലിയും നടത്തും. മാക്കാംകുന്ന്‌ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ മൈതാനിയില്‍ നിന്ന്‌ ആരംഭിക്കുന്ന റാലി, സെന്റ്‌ പീറ്റേഴ്‌സ് ജംഗ്‌ഷനിലൂടെ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ എത്തി തിരികെ കത്തീഡ്രല്‍ മൈതാനിയില്‍ എത്തിച്ചേരും. ഉച്ചയ്‌ക്ക് 1:30 ന്‌ കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ റാലി ഫ്‌ലാഗ്‌ ഓഫ്‌ ചെയ്യും. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സെറാഫിം നയിക്കുന്ന റാലിയില്‍ 150 വര്‍ഷത്തെ ഭദ്രാസന ചരിത്രത്തെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ നസ്രാണി വേഷധാരികള്‍, ചരിത്രാവബോധ നിശ്‌ചലദൃശ്യങ്ങള്‍ വാദ്യമേളങ്ങള്‍ തുടങ്ങിയവ അണിനിരക്കും. സംഗമത്തില്‍ അബ്‌ദുല്‍ സമദ്‌ സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും.
2025 ഫെബ്രുവരി 8 ന്തുടക്കം കുറിച്ച ശതോത്തരസുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണകിറ്റ്‌ വിതരണം, വിധവാ പെന്‍ഷന്‍ വിതരണം, വിവിധ ഇടവകകളുടെ സഹകരണത്തോടെ ഭവനനിര്‍മ്മാണം, ചികിത്സാസഹായം, വിദ്യാഭ്യാസസഹായം എന്നിവ നല്‍കിവരുന്നു. സമൂഹവിവാഹം, പൊതുസമൂഹത്തിന്‌ പ്രയോജനപ്രദമാകുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന സുവര്‍ണ്ണ ജൂബിലി സ്‌മാരക സംരംഭം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ജൂബിലിയുടെ ഭാഗമായി നടത്തും.
പത്രസമ്മേളനത്തില്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത,
റവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ , ഫാ. റോയി മാത്യു തൈക്കൂട്ടത്തില്‍ ,ഫാ. എബി റ്റി. സാമുവല്‍ , ഫാ. ബിജു മാത്യൂസ്‌ മണ്ണാറക്കുളഞ്ഞി. ഫാ. ബിജു തോമസ്‌ പറന്തല്‍,പ്ര?ഫ. ജി. ജോണ്‍. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ കൊപ്പാറം, ഐവാന്‍ വകയാര്‍, അനി എബ്രഹാം കിഴക്കുപുറം എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW