Wednesday, March 11, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

പഠനവിഷയം തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ അഭിരുചി പരിഗണിക്കണം

കോഴഞ്ചേരി: പഠന വിഷയം തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ അഭിരുചി അറിയണമെന്ന്‌ ജില്ലാ കളക്‌ടര്‍ എസ്‌. പ്രേം കൃഷ്‌ണന്‍. മറിച്ചുള്ള തീരുമാനങ്ങള്‍ പിന്നിട്‌ ജീവിതത്തില്‍ വലിയ നഷ്‌ടങ്ങള്‍ക്ക്‌ കാരണമായി തീര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.കാരംവേലി എസ്‌.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 8 -ക്ലാസ്സ്‌ മുതല്‍ 12- ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികളില്‍ പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവ്‌ തെളിയിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എഡ്യൂ ഫെസ്‌റ്റ് - 2026 ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കളക്‌ടര്‍. കോഴഞ്ചേരി യൂണിയന്‍ പ്രസിഡന്റ്‌ മോഹന്‍ ബാബു അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ അസി. സെക്രട്ടറി ഇ.ജി . ബാബു മുഖ്യപ്രഭാഷണം നടത്തി. മികവ്‌ തെളിയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും മെഡലുകള്‍ സമ്മാനിച്ചു. ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ സജീവ്‌. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി കുഴിക്കാല, പി.ടി.എ പ്രസിഡണ്ട്‌ എസ്‌.സനല്‍, കാരംവേലി ശാഖായോഗം പ്രസിഡന്റ്‌ എം.വിജയരാജന്‍ , സെക്രട്ടറി പ്രസന്നന്‍ , സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ എസ്‌ .പുഷ്‌പ കെ.വി സജീവ്‌,എസ്‌. ജയലക്ഷ്‌മി പി. മജ്‌ഞു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW