Wednesday, March 11, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ റദ്ദാക്കിയ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ റദ്ദാക്കിയ വൈസ്‌ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും.
വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ കഴിഞ്ഞ 27നു നടന്ന വോട്ടെടുപ്പ്‌ പഞ്ചായത്ത്‌ രാജ്‌ ചട്ടങ്ങളും നിര്‍ദേശങ്ങളും മറികടന്നായിരുന്നു എന്നപരാതിയില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ റദ്ദാക്കിയിരിക്കുകയാണ്‌. വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്കുള്ള ഫലപ്രഖ്യാപനത്തില്‍ അപാകത കണ്ടതോടെയാണ്‌ ഫലം റദ്ദാക്കിയത്‌. പഞ്ചായത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ്‌പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ ബി.ജെ.പിയിലെ ഹരികുമാര്‍ കോട്ടാങ്ങല്‍തെരഞ്ഞെടുക്കപ്പെട്ടുവെന്ന വരണാധികാരിയുടെ പ്രഖ്യാപനത്തേ തുടര്‍ന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌തു ചുമതലയേറ്റിരുന്നു. കോണ്‍ഗ്രസിനും ബി.ജെ.പി ക്കും അഞ്ച്‌ വീതം അംഗങ്ങള്‍ ആയതിനാല്‍ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്‌.
എന്നാല്‍ നറുക്ക്‌ വീണയാളെ ഒഴിവാക്കിയായിരുന്നു പ്രഖ്യാപനം.
ഇതിനെ കോണ്‍ഗ്രസും എസ്‌.ഡി.പി ഐയും ചോദ്യം ചെയ്‌തതോടെയാണ്‌ വീണ്ടും വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ നിര്‍ദേശം. എസ്‌.ഡി.പി.ഐ പിന്തുണ നല്‍കിയതിനാല്‍ ഇവിടെ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ തുടക്കത്തില്‍ രാജിവച്ചിരുന്നു.
തിങ്കളാഴ്‌ച വീണ്ടും നടത്തിയ തീരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ രാജി വച്ച കെ.വി.ശ്രീദേവി വീണ്ടും പ്രസിഡണ്ട്‌ ആയി തെരഞ്ഞടുക്കപ്പെട്ടു.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW