Wednesday, March 11, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.46 AM

ശബരിമല പാതയില്‍ ശബരീ ശുചിത്വം പൂര്‍ത്തിയാക്കി യൂത്ത്‌ കോണ്‍ഗ്രസ്‌

പത്തനംതിട്ട: ശബരിമല മണ്ഡലകാലം അവസാനിക്കുന്ന സാഹചര്യത്തില്‍ കാനനപാതകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂത്ത്‌ കോണ്‍ഗ്രസും ശബരീസേവാ ട്രസ്‌റ്റും സംയുക്‌തമായി ശബരീ ശുചിത്വം എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പ്ലാസ്‌റ്റിക്‌ മുക്‌ത ശബരിമലയെന്ന ലക്ഷ്യത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അറിയിച്ചു .യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി നഹാസ്‌ പത്തനംതിട്ട പരിപാടി ചെയ്‌തു. മനു തയ്യില്‍ അദ്ധ്യക്ഷത വഹിച്ചു ഷെമീര്‍ തടത്തില്‍, എം.സി ആരിഫ്‌,കാര്‍ത്തിക്ക്‌ മുരിങ്ങമംഗലം,വി.രാജീവ്‌, അജ്‌മല്‍ അലി,നിഷാല്‍ വലംഞ്ചുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 21 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW