-->
കാഞ്ഞിരപ്പള്ളി : പക്ഷിപ്പനി സ്‌ഥീരീകരിച്ച വില്ലണിയിലെ കോഴിഫാമില്‍ കള്ളിങ് ( ശാസ്‌ത്രീയമായ കൊന്നൊടുക്കല്‍) നടത്തി.
ഇന്നലെ രാവിലെ എട്ട് മണിയോടെ മൃഗ സംരക്ഷണ വകുപ്പ്, റവന്യു, കൃഷി, ഫോറസ്‌റ്റ്, പൊലീസ്, അഗ്നിശമന സേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആണ് കള്ളിങ് നടത്തിയത്.
ഫാര്‍മിലെ 3000ത്തോളം കോഴികളെ കൂടാതെ ഫാമിനോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളിവിലുള്ള വീടുകളില്‍ വളര്‍ത്തിയ കോഴികള്‍ അടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് 33 എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒന്‍പതാം വാര്‍ഡില്‍ 19 എണ്ണത്തിനെയുമാണ് കൊന്നൊടുക്കിയത്.
കഴിഞ്ഞ ശനിയാഴ്‌ച യാണ് കോഴിഫാമില്‍ പക്ഷി പനി സ്‌ഥിരീകരിച്ചത്.കോഴികള്‍ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്‌ച്ച പക്ഷിപ്പനി കണ്ടെത്തിയത്. രണ്ടേക്കര്‍ സ്‌ഥലത്താണ് ഫാം നിലവില്‍ സ്‌ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗ വ്യാപന സാധ്യത ഇല്ല.