Wednesday, March 11, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.45 AM

150 ഏക്കറിലെ നെല്‍ക്കൃഷി ഉപേക്ഷിച്ച്‌ കര്‍ഷകര്‍

uploads/news/2026/01/821865/2.jpg

പെരുവ: അനധികൃതരുടെ അനാസ്‌ഥ, അഞ്ചു വര്‍ഷത്തിനിടയില്‍ 150 ഏക്കറോളം പാടത്തെ കൃഷി ഉപേക്ഷിച്ച്‌ കര്‍ഷകര്‍. മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റുപാടം.
മുളക്കുളം സൗത്ത്‌ പാടശേഖരം, അവര്‍മ പാടശേഖരം തുടങ്ങിയ പാടശേഖരങ്ങളിലാണ്‌ അടിസ്‌ഥാന സൗകര്യമില്ലാത്തത്‌ മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത്‌. അഞ്ചു വര്‍ഷം മുമ്പ്‌ മുളക്കുളം ഇടയാറ്റുപാടത്ത്‌ നെല്‍കൃഷി ചെയ്യാത്ത സ്‌ഥലം ഇല്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ കാവിക്കുളം മുതല്‍ ഒതളം വരെയുള്ള നൂറോളം ഏക്കര്‍ സ്‌ഥലമാണു തരിശ്‌ കിടക്കുന്നത്‌. സമയത്ത്‌ വെള്ളം വറ്റാത്തത്‌ മൂലമാണ്‌ കൃഷി ഉപേക്ഷിച്ചത്‌. ഇതേ അവസ്‌ഥ തന്നെയാണു മലപ്പുറം സൗത്ത്‌ പാടത്തും, അര്‍മ പാടശേഖത്തിലും താമസിച്ചു കൃഷിയിറക്കിയാല്‍ കൊയ്‌ത്ത് സമയമാകുമ്പോള്‍ മഴ പെയ്യുകയും കൊയ്യാന്‍ കഴിയാതെ വരുന്നതും പതിവായി ഇതോടെയാണ്‌ നെല്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറിനില്‍ക്കുന്നത്‌.
ഇടയാറ്റ്‌ പാടശേഖരത്തിലെ വെള്ളം പറ്റിക്കാനായി മണപ്പുഴ പാലത്തിനു മുകള്‍വശം ചീപ്പ്‌ നിര്‍മിച്ചു മോട്ടര്‍ സ്‌ഥാപിക്കാന്‍ ത്രിതല പഞ്ചായത്തില്‍ നിന്നും കഴിഞ്ഞവര്‍ഷം പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ ഫണ്ട്‌ അനുവദിച്ചെങ്കിലും അതു നടപ്പിലാക്കാന്‍ അവര്‍ മുന്‍കൈ എടുത്തില്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. എല്ലാവര്‍ഷവും കര്‍ഷകര്‍ക്കായി കോടിക്കണക്കിനു രൂപയാണ്‌ ഓരോ ബജറ്റിലും പഞ്ചായത്ത്‌ വകയിരുത്തുന്നത്‌. അതില്‍നിന്നും ഒരു വീതം വളം സബ്‌സിഡിയായി കര്‍ഷകര്‍ക്കു ലഭിക്കുമെങ്കിലും കൃഷി ചെയ്യുവാന്‍ വേണ്ട അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ അധികൃതര്‍ മടിക്കുകയാണ്‌. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും, ഭരണസമിതി വരുമ്പോഴും കര്‍ഷകരെ ചേര്‍ത്തു പിടിക്കുമെന്നു പറയുകയല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW