Wednesday, March 11, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.45 AM

കാര്‍ വൈദ്യുതി പോസ്‌റ്റും മതിലും ഇടിച്ച്‌ തകര്‍ത്തു; ഡ്രൈവര്‍ രക്ഷപ്പെട്ടു

uploads/news/2026/01/821863/4.jpg

വൈക്കം: കാര്‍ റോഡരികിലെ വൈദ്യുതി പോസ്‌റ്റും മതിലും ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തിപ്പുഴ പാലത്തിന്‌ സമീപം തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ്‌ അപകടം.
തിരുവനന്തപുരം സ്വദേശിയായ യുവാവ്‌ സഞ്ചരിച്ച ഇലക്‌ട്രിക്‌ കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.തിരുവനന്തപുരത്ത്‌ നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്നു കാര്‍യാത്രികന്‍. ഇടിയുടെ ആഘാതത്തില്‍ പോസ്‌റ്റ് ഒടിഞ്ഞ്‌ വൈദ്യുതി കമ്പികള്‍ ഉള്‍പ്പടെ പ്രധാന റോഡില്‍ വീണു.സമീപത്തെ അമ്പലത്തറ രാജുവിന്റെ മതില്‍ ഇടിച്ച്‌ തകര്‍ത്ത ശേഷം ഉള്ളില്‍ കയറിയാണ്‌ കാര്‍ നിന്നത്‌. വൈക്കത്ത്‌ നിന്നും ഫയര്‍ഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന്‌ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചത്‌ പുനസ്‌ഥാപിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണമായത്‌. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW