Thursday, March 12, 2026 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.45 AM

റെയില്‍ ഗേറ്റുകളുടെ സമീപ പാതകള്‍ നവീകരിക്കും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.

കോട്ടയം: ചിങ്ങവനം മുതല്‍ ചോറ്റാനിക്കര വരെയുള്ള റെയില്‍പാതയില്‍ വരുന്ന ഗേറ്റുകളുടെ സമീപ പാതകള്‍ ടാര്‍ ചെയ്‌തു നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി അറിയിച്ചു.റയില്‍വേ ഗേറ്റുകളുടെ ഇരുവശത്തും ഉള്ള പാതയുടെ ഉടമസ്‌ഥത റയില്‍വേയുടെ ആയിരുന്നു. അതിനാല്‍ മറ്റു ഡിപ്പാര്‍ട്ട്‌മെന്റ്‌കള്‍ ഈ ഭാഗം ടാര്‍ ചെയ്യുകയോ നന്നാക്കുകയോ ചെയ്യാതെ ദീര്‍ഘനാളുകളായി തകര്‍ന്നു കിടക്കുകയായിരുന്നു.ഇതു മൂലം വാഹനങ്ങളിലും കാല്‍നടയായും പോകുന്ന യാത്രക്കാര്‍ക്കു വലീയ പ്രയാസമായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ അപകടമുണ്ടാകുന്നതു നിത്യ സംഭവമായിരുന്നു.
ഈ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ടു റയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തിലാണ്‌ ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചതെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.പറഞ്ഞു. എല്ലാ റയില്‍വേ ഗേറ്റുകളുടെയും സമീപന പാതകളുടെയും ട്രാക്കിനുള്ളിലേയും ടാറിങ്ങ്‌ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ 31 ന്‌ മുമ്പായി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്നും എം.പി. പറഞ്ഞു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഗേറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ടതായി വരുമെന്നും ഏവരും സഹകരിക്കണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അഭ്യര്‍ഥിച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW