-->
തൊടുപുഴ: ചരിത്രം രചിച്ച് ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനക്യാമ്പിലെത്തിയ കേരള- ലക്ഷദ്വീപ് ഡയറക്‌ടറേറ്റിന്റ തൊടുപുഴ ന്യൂമാന്‍ ബാന്‍ഡിന് ഡല്‍ഹി മുഖ്യ മന്ത്രി രേഖ ഗുപ്‌തയുടെ അഭിനന്ദനം.
റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് ഡല്‍ഹിലെ ഡി.ജി.എന്‍ സി സി ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിക്ക് മുന്‍പില്‍ ന്യൂമാന്‍ ബോയ്‌സ് ബാന്‍ഡ് ടീം അവതരിപ്പിച്ച ഡിസ്‌പ്ലേ ആണ് ശ്രദ്ധേയമായത്. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു പുരുഷ എന്‍.സി.സി ബാന്‍ഡ് ടീം ഡല്‍ഹിയില്‍ എത്തുന്നത്. 18 കേരള എന്‍.സി.സി. മുവാറ്റുപുഴയുടെ കീഴില്‍ ഉള്ള ന്യൂമാന്‍ കോളജ്, നിര്‍മല കോളേജ്, സെന്റ് പീറ്റേഴ്‌സ് കോളേജ്, എം.എ കോ.ളജ് എന്നീ സ്‌ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ന്യൂമാന്‍ ബാന്‍ഡില്‍ ഉള്ളത്. കേണല്‍ ജയശങ്കര്‍ ചൗധരി കണ്ടിജെന്റ് കമാന്‍ഡര്‍ ആയ ടീമിന്റെ പരിശീലകന്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ കോമേഴ്‌സ് വിഭാഗം മേധാവിയും എന്‍.സി.സി ഓഫീസറും ആയ ക്യാപ്‌റ്റന്‍ പ്രജീഷ് സി.മാത്യുവാണ്. ബാന്‍ഡ് ലീഡര്‍ ന്യൂമാന്‍ കോളജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ഥി അശ്വിന്‍ സുഭാഷാണ്.കോളജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍ ആന്റണി ടീം മാനേജരും, ആല്‍ബിന്‍ എ മ്യൂസിക്കല്‍ ഇന്‍സ്‌ട്രക്‌റ്ററും ആണ്. 2016ല്‍ സ്‌ഥാപിക്കമായ ടീമിന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക വിഭാഗങ്ങളുണ്ട്.
പൊതുവേയുള്ള ബാന്‍ഡ് ഫോര്‍ മേഷനും മ്യൂസിക്കിനും പുറമെ വിവിധ സൈനിക മ്യൂസിക്കുകളും മനോഹരമായ ഡ്രില്‍ അവതരിപ്പിക്കുവാനുള്ള പ്രത്യേക മികവും ആണ് ടീമിനെ വ്യത്യസ്‌ത മാക്കുന്നത്. ദേശീയതലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ശനമായ മാനദണ്ഡങ്ങളെ വിജയിച്ചാണ് ടീം റിപ്പബ്ലിക് ദിനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിനെ കോളജ് രക്ഷാധികരി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, എന്‍.സി.സി കേരള- ലക്ഷദ്വീപ് ഡയറക്‌ടറേറ്റ് എ..ഡി. ജി മേജര്‍ ജനറല്‍ രമേശ് ഷണ്മുഖം, കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി .വി.എസ് റെഡ്‌ഡി, 18 കേരള കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ആര്‍.എസ്. ആര്‍ കൃഷ്‌ണന്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലഫ്.കേണല്‍ അനിരുദ്ധ് സിംഗ്, കോതമംഗലം രൂപത കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി മാനേജര്‍ റവ. ഡോ. പയസ് മലേക്കേണ്ടത്തില്‍, ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി റവ.ഡോ. പോള്‍ പാറത്താഴത്ത്., കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്‌സ് എന്നിവര്‍ അഭിനന്ദിച്ചു.