Saturday, March 14, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.44 AM

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പരീക്ഷയ്‌ക്ക് 6013 പേര്‍

തൊടുപുഴ: കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്‌) നടക്കുന്ന ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലായി 6013 പേര്‍ സാക്ഷരതാ പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നു.
മികവുത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ഈ മാസം 25 നാണ്‌. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന സാക്ഷരതാ മിഷന്‍ മുഖേന
അടിമാലി, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാല്‍, ബൈസന്‍വാലി, രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാര്‍, വണ്ടന്‍മേട്‌, ചക്കുപള്ളം, വണ്ടിപ്പെരിയയാര്‍, പാമ്പാടുംപാറ, ഉപ്പുതറ ഗ്രാമ പഞ്ചായത്തുകളിലാണ്‌ പദ്ധതി നടന്നുവരുന്നത്‌. ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ്‌ ലക്ഷ്യം. ഏറ്റവും കൂടുതല്‍ പേര്‍ മികവുത്സവത്തില്‍ പങ്കെടുക്കുന്നത്‌ മൂന്നാര്‍ (617) ഗ്രാമ പഞ്ചായത്തിലാണ്‌. രണ്ടാമത്‌ നെടുങ്കണ്ടം (609) ആണ്‌. തമിഴ്‌ മേഖലകളില്‍ നിന്നുള്ളവരാണ്‌ ഭൂരിഭാഗം പഠിതാക്കളും. സാക്ഷരതാപഠിതാക്കളില്‍ 2183 പേരും 60 വയസിന്‌ മുകളില്‍ പ്രായം ഉള്ളവരാണ്‌. മികവുത്സവത്തില്‍ പങ്കെടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ നേടുന്നവര്‍ക്ക്‌ തുടര്‍ന്ന്‌ നാലാം തരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന്‌ പഠിക്കാന്‍ അവസരം നല്‌കും. പരീക്ഷ എഴുതുന്ന പഠിതാക്കളുടെ എണ്ണവും വിഭാഗവും. ആകെ 6013, പുരുഷന്‍ 1957, സ്‌ത്രീ 4056. എസ്‌. സി ആകെ 1915, പുരുഷന്‍ 744, സ്‌ത്രീ 1171. എസ്‌ ടി ആകെ 892, പുരുഷന്‍ 215 സ്‌ത്രീ 677.

Ads by Google
Advertisement
Wednesday 21 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW