-->
കരിങ്കുന്നം: സെന്റ് അഗസ്‌റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ 23മുതല്‍ 25 വരെ ആഘോഷിക്കും.
23നു രാവിലെ ആറിന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. വൈകുന്നേരം അഞ്ചിന് വി. കുര്‍ബാന-ഫാ.നിധിന്‍ വെട്ടിക്കാട്ടില്‍. 6.15നു ജപമാല പ്രദക്ഷിണം. 7.45നു സ്‌നേഹവിരുന്ന്. എട്ടിന് കലാസന്ധ്യ. 24നു രാവിലെ 6.30നു വി. കുര്‍ബാന-കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം.
അഞ്ചിന് വി. കുര്‍ബാന-ഫാ.അലക്‌സ് ഓലിക്കര. സന്ദേശം-റവ.ഡോ.ജിയോ തടിക്കാട്ട്. 6.30നു പ്രദക്ഷിണം. 25നു രാവിലെ ഏഴിന് വി. കുര്‍ബാന, പത്തിന് തിരുനാള്‍ റാസ-ഫാ.ജിനു മാന്തിയില്‍, സന്ദേശം-ഫാ.സാബു മാലിത്തുരുത്തേല്‍. 12.30നു പ്രദക്ഷിണം. തുടര്‍ന്നു പരി. കുര്‍ബാനയുടെ ആശിര്‍വാദം. രാത്രി ഏഴിന് ലൈറ്റ് ആന്റ് മ്യൂസിക് ഷോ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ.ജെയിംസ് വടക്കേക്കണ്ടംകരിയില്‍, അസി.വികാരി ഫാ. റോണി വെച്ചൂപറമ്പില്‍ എന്നിവര്‍ അറിയിച്ചു.