Thursday, March 12, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.43 AM

ഉയരപ്പാത നിര്‍മാണം ജനകീയ സമരസമിതിയുടെ ആവശ്യങ്ങള്‍ പരിശോധിക്കാനായി യോഗം വിളിക്കുമെന്ന്‌ കലക്‌ടര്‍

uploads/news/2026/01/821846/2.jpg

വരാപ്പുഴ: കൂനമ്മാവ്‌ മേഖലയില്‍ 500 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഉയരപ്പാത നിര്‍മിക്കണമെന്നതടക്കം ജനകീയ സമരസമിതിയുടെ ആവശ്യങ്ങള്‍ പരിശോധിക്കാനായി ബന്ധപ്പെട്ട അധികൃതരുടെ യോഗം വ്യാഴാഴ്‌ച വിളിക്കുമെന്ന്‌ കലക്‌ടര്‍ ജി പ്രിയങ്ക പറഞ്ഞു. 400 ദിവസത്തിലേറെയായി അടിപ്പാതയുള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സത്യാഗ്രഹ സമരം നടത്തുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച്‌ 12ന്‌ കലക്‌ടറും, ദേശീയപാത പ്ര?ജക്‌റ്റ് ഡയറക്‌ടര്‍ പി പ്രദീപും സ്‌ഥലം സന്ദര്‍ശിച്ചിരുന്നു.
കലക്‌ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ദേശീയപാത അതോറിറ്റിയുടെ അധികൃതരും ജനപ്രതിനിധികളും പങ്കെടുക്കും. ഈ യോഗത്തില്‍ ജനകീയ സമര സമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കലക്‌ടര്‍ പറഞ്ഞു.
ചിത്തിര കവലയില്‍ അടിപ്പാതയോടു ചേര്‍ന്നുള്ള സര്‍വീസ്‌ റോഡിന്റെ വീതിയില്ലായ്‌മയും അതു ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഗതാഗത പ്രതിസന്ധിയും സമര സമിതി നേതാക്കള്‍ കലക്‌ടറോട്‌ വിശദീകരിച്ചു. കോട്ടുവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഷീല ബെന്നി, വൈസ്‌ പ്രസിഡന്റ്‌ വി എച്ച്‌ ജമാല്‍, വരാപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു ചുള്ളിക്കാട്ട്‌, പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആര്‍ സൈജന്‍, വൈസ്‌ പ്രസിഡന്റ്‌ ജെസ്സി ലാലു, ആലങ്ങാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി ബി ജബ്ബാര്‍, സമരസമിതി നേതാക്കളായ തമ്പി മേനാച്ചേരി, ടോമി ചന്ദനപ്പറമ്പില്‍, ജസ്‌റ്റിന്‍ ഇലഞ്ഞിക്കല്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌ഥലത്തെത്തിയിരുന്നു.
സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം റിപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ പ്ര?ജക്‌ട് ഡയറക്‌ടര്‍ പി പ്രദീപ്‌ പറഞ്ഞു. ഉയരപ്പാതയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക്‌ നിര്‍ദ്ദേശം വരേണ്ടത്‌ ദേശീയപാത അതോറിറ്റിയുടെ ആസ്‌ഥാനത്ത്‌ നിന്നുമാണ്‌. നിലവില്‍ കൂനമ്മാവ്‌ മാര്‍ക്കറ്റ്‌ റോഡില്‍ അടിപ്പാത അനുവദിച്ചിട്ടുണ്ട്‌. പള്ളിക്കടവ്‌ കവലയില്‍ അടിപ്പാതയ്‌ക്കായി ശുപാര്‍ശ ചെയ്‌തിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഉയരപ്പാതയുമായി ബന്ധപ്പെട്ട ആവശ്യവും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്ര?ജക്‌ട് ഡയറക്‌ടര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 21 Jan 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW