Friday, March 13, 2026 Last Updated 31 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.42 AM

മൂവാറ്റുപുഴയില്‍ വന്‍ കഞ്ചാവ്‌ വേട്ട; 15 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്‌റ്റില്‍

മൂവാറ്റുപുഴ: ഇടവേളക്ക്‌ ശേഷം മൂവാറ്റുപുഴയില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. ചെറിയ അളവില്‍ മയക്കുമരുന്നുമായി നിത്യേന എന്നോളം യുവാക്കള്‍ അടക്കമുളളവരെ പിടികൂടുന്നുണ്ടങ്കിലും ഇത്ര അധികം അളവിലുളളത്‌ പിടികൂടുന്നത്‌ ആദ്യം. ഇന്നലെ പതിനഞ്ച്‌ കിലോ കഞ്ചാവുമായി രണ്ട്‌ അതിഥി തൊഴിലാളികളാണ്‌ പോലീസ്‌ പിടിയിലായത്‌. വെസ്‌റ്റ് ബംഗാള്‍ റാണിനഗര്‍ സ്വദേശി സാഗര്‍ മൊല്ല (26), നാദിയ സ്വദേശി ദിബാകര്‍ മണ്ഡല്‍ (30) എന്നിവരെയാണ്‌ റൂറല്‍ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മൂവാറ്റുപുഴ പോലീസും ചേര്‍ന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌.
ജില്ല പോലീസ്‌ മേധാവി എം. ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റൂട്ടില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത്‌ നിന്നുമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ബംഗാളില്‍ നിന്ന്‌ തീവണ്ടിയില്‍ ആലുവയില്‍ ഇറങ്ങി അവിടെ നിന്ന്‌ ഓട്ടോറിക്ഷയി ലാണ്‌ കഞ്ചാവുമായി കടന്നത്‌. അന്വേഷണ സംഘം പിന്തുടര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. കിലോ ഗ്രാമിന്‌ ആയിരം രൂപയ്‌ക്ക് അവിടെ നിന്നും കഞ്ചാവ്‌ വാങ്ങി ഇരുപത്തയ്യായിരം രൂപയ്‌ക്കാണ്‌ ഇവിടെ വില്‍പ്പന നടത്തുന്നത്‌. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ്‌ എത്തിക്കുന്ന സംഘമാണ്‌ പിടിയിലായത്‌. ഇവര്‍ ഇടയ്‌ക്ക് കേരളത്തില്‍ വന്നു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ജില്ല പോലീസ്‌ മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക്ക്‌ സെല്‍ ഡിവൈ.എസ്‌.പി. ജെ. ഉമേഷ്‌ കുമാര്‍, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. പി.എം ബൈജു, ഇന്‍സ്‌പെക്‌ടര്‍ ബേസില്‍ തോമസ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌. ഈ മാസം ആലുവയില്‍ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാല്‍ (21), അങ്കമാലിയില്‍ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറല്‍ പോലീസ്‌ പിടികൂടിയിരുന്നു. ബംഗലുരുവില്‍ നിന്ന്‌ അന്തര്‍സംസ്‌ഥാന ടൂറിസ്‌റ്റ് ബസിലാണ്‌ രാസലഹരി കടത്തിയത്‌.

Ads by Google
Advertisement
Wednesday 21 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW