Thursday, March 12, 2026 Last Updated 22 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.42 AM

കാഞ്ഞൂര്‍ തിരുനാള്‍ എട്ടാമിടം 26, 27 തിയതികളില്‍

കാലടി: ചരിത്ര പ്രസിദ്ധമായ കാഞ്ഞൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി തിരുനാളിന്‌ വന്‍ ജനപ്രവാഹം. വിളിച്ചു വിളികേട്ട വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ്‌ ഇന്നലെ സമാപിച്ചത്‌. എട്ടാമിടം 26, 27 തിയതികളില്‍ നടക്കും. രാവിലെ 10 മണിക്ക്‌ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക്‌ ശേഷം കൃത്യം 12 മണിക്ക്‌ വിശുദ്ധന്റെ രൂപം അങ്ങാടി പ്രദക്ഷിണത്തിനായി പള്ളിയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങി. വിശുദ്ധന്റെ രൂപം വണങ്ങാന്‍ കൂപ്പിയ കൈളുമായി പ്രാര്‍ത്ഥനയോടെ വന്‍ ജനാവലിയാണ്‌ പള്ളിക്ക്‌ മുന്‍പില്‍ ഉണ്ടായിരുന്നത്‌.അഞ്ഞൂറോളം പൊന്‍, വെള്ളി കുരിശുകളും ആയിരത്തിലേറെ പട്ടുകുടകളും മുത്തു കുടകളും അണി നിരത്തി, ഇരുന്നൂറിലേറെ വാദ്യമേള കലാകാരന്മാരുടെ താള കൊഴുപ്പോടെ, വിശുദ്ധന്റെ അനുഗ്രഹം വര്‍ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭക്‌തി നിര്‍ഭരമായ പ്രദക്ഷിണത്തില്‍ ചൂട്‌ വകവയ്‌ക്കാതെ ആയിരക്കണക്കിന്‌ വിശ്വാസികള്‍ അണിച്ചേര്‍ന്നു. രൂപം ഇറങ്ങിയതോടെ ആകാശത്ത്‌ പരുന്തുകള്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. ഈ കാഴ്‌ച കാണാനും, മൊബൈലുകളില്‍ പകര്‍ത്താനും വിശ്വാസകളുടെ തിരക്കുണ്ടായിരുന്നു.
12 മണിക്ക്‌ ആരംഭിച്ച പ്രദക്ഷിണം മൂന്ന്‌ അങ്ങാടികളും ചുറ്റി കൃത്യം മൂന്ന്‌ മണിക്ക്‌ സമാപിച്ചു. വൈകീട്ട്‌ 6.30ന്‌ പള്ളി ചുറ്റി നടന്ന പ്രദക്ഷിണത്തിലും വിശ്വാസികളുടെ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. മാറാരോഗങ്ങള്‍ക്കുള്ള എണ്ണ എടുക്കാന്‍ ആന വിളക്കിനരികില്‍ തിരക്കായിരുന്നു. ഈ വര്‍ഷത്തെ തിരുനാള്‍ 1025 വര്‍ഷത്തെ ജൂബിലി നിറവിലാണ്‌ ആഘോഷിച്ചത്‌.വികാരി ഫാ. ജോയി കണ്ണംമ്പുഴയും തിരുനാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജോയി ഇടശ്ശേരിയും തിരുനാളിന്‌ നേതൃത്വം നല്‍കി.
തിരുനാള്‍ പരിസരത്ത്‌ വിതരണം വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഫുഡ്‌ സേഫ്‌റ്റി വിഭാഗം കര്‍ശന പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനത്തിനൊപ്പം ഫയര്‍ഫോഴ്‌സ് യൂണിറ്റും 24 മണിക്കൂറും സജ്‌ജമാക്കിയിരുന്നു. തടസ്സമില്ലാത്ത കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്കും കെ.എസ്‌.ഇ.ബി യും പ്രവര്‍ത്തന സജ്‌ഞരായിരുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW